ഗോഹട്ടി : കോണ്‍ഗ്രസിനെക്കാള്‍ വര്‍ഗീയമായ മറ്റൊരു പാര്‍ട്ടി രാജ്യത്തില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍.ആസാമിലെ ഗോഹട്ടിയില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Read Also : മുതിര്‍ന്ന സി പി ഐ നേതാവ് സി എ കുര്യന് അന്തരിച്ചു
“അസമിലും കേരളത്തിലും പശ്ചിമ ബംഗാളിലുമൊക്കെ വര്‍ഗീയ ശക്തികളുമായാണ് കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലെ അഴിമതി ജനിച്ചത് കോണ്‍ഗ്രസിന്റെ ഗര്‍ഭപാത്രത്തിലാണ്. ഇന്ത്യന്‍ മണ്ണില്‍ കോണ്‍ഗ്രസിനെക്കാള്‍ വര്‍ഗീയമായ മറ്റൊരു പാര്‍ട്ടി ഇല്ല”,നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
ഒരു വശത്ത് മതനിരപേക്ഷത സംസാരിച്ച് മറ്റൊരു വശത്ത് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. കേരളത്തില്‍ മുസ്ലീം ലീഗുമായും അസമില്‍ ബദറുദ്ദീന്‍ അജ്മലുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരിക്കുന്നു. ഇവര്‍ വര്‍ഗീയ ശക്തികളാണ്. അതുകൊണ്ട് തന്നെ മതനിരപേക്ഷതയെപ്പറ്റി സംസാരിക്കാന്‍ കോണ്‍ഗ്രസിനു യോഗ്യതയില്ല.
അസമിലെ ജനത അവരുടെ സഖ്യത്തെപ്പറ്റി മനസിലാക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍, അവര്‍ക്ക് കാര്യങ്ങളറിയാം, തെരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ അത് മനസിലാവും. അസമില്‍, കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി സമാധാനവും സുരക്ഷയും വികസനവും നല്കിയ ബിജെപിയിലുള്ള വിശ്വാസം ജനങ്ങള്‍ കൈവെടിയില്ല.- തോമര്‍ പറഞ്ഞു.
Post Your Comments