Latest NewsNewsIndiaCrime

പെണ്‍ നായയെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതി തൗഫീക്ക് അഹമ്മദ് ഒളിവില്‍

മുംബൈ : പെണ്‍ നായയെ ലൈംഗികമായി പീഡിപ്പിച്ച് യുവാവ്. മുംബൈയില്‍ നായയെ ബലാത്സംഗം ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെയാണ് സമാനമായി നായയെ ലൈംഗികമായി പീഡിപ്പിച്ച മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്.

20 കാരനായ തൗഫീക്ക് അഹമ്മദ് എന്ന യുവാവാണ് പെണ്‍ നായയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇയാൾ പെണ്‍ നായയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ തൗഫീക്കിനെതിരെ വക്കോള പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുറ്റകൃത്യത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഇലക്‌ട്രോണിക് തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ടെന്ന് അനിമല്‍ റെസ്‌ക്യൂ ആന്റ് കെയര്‍ ട്രസ്റ്റ്  ചെയര്‍പേഴ്സണ്‍ സവിത മഹാജന്‍ പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Read Also : കമല ഹാരിസിന്റെ മരുമകൾ മീനയ്ക്കും മിയ ഖലീഫയ്ക്കും പിന്തുണ, ബ്രാ കത്തിച്ചു പ്രതിഷേധിച്ച്‌ ‘കർഷകർ’

സ്വകാര്യ കാറുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് മോഷണം തടയാനായി സ്ഥാപിച്ച സിസിടിവി ക്യാമറകളിലാണ് ചീനു എന്ന പെണ്‍ നായയെ പ്രദേശത്ത് റൊട്ടി വില്‍ക്കുന്ന തൗഫീഖ് ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ദൃശ്യങ്ങള്‍ വൈറലായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ അന്വേഷിക്കാനായി സ്വദേശമായ ഉത്തര്‍പ്രദേശിലേക്കും പോലീസ് സംഘം പോയിട്ടുണ്ട്. സബര്‍ബന്‍ അന്ധേരി വെസ്റ്റില്‍ നിരവധി  നായ്ക്കളെ ബലാത്സംഗം ചെയ്ത കേസില്‍ 67 കാരനായ അഹമ്മദ് ഷായെ അറസ്റ്റ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് വീണ്ടും മൃഗീയമായി സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button