തിരുവനന്തപുരം: ചാനല്‍ മുതലാളിയുടെ വിജയത്തിനായി ബിജെപിയെ ചര്‍ച്ചയില്‍ അപമാനിക്കാന്‍ ശ്രമിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വിവാദത്തില്‍ നിന്ന് തലയൂരാന്‍ ശ്രമവുമായി മാതൃഭൂമി. വെള്ളിയാഴ്ച മാതൃഭൂമി-സീവോട്ടര്‍ സര്‍വേ’ എന്ന പേരില്‍ നടത്തിയ വ്യാജപ്രചാരണത്തില്‍ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ഏത് എന്നൊരു ചോദ്യമുണ്ടായിരുന്നു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉടലെടുത്തത്.
മാതൃഭൂമിയുടെ ഈ വ്യാജസര്‍വേ പ്രചരണത്തിനെതിരെ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി വക്താവ് പി.ആര്‍. ശിവശങ്കരന്‍ രംഗത്തെത്തിയിരുന്നു. ഇതോടെ മാതൃഭൂമി ന്യൂസ് ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തുകയായിരുന്നു. വെറുക്കപ്പെട്ട പാര്‍ട്ടി’ എന്ന പ്രയോഗത്തില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു.ഇത് ഒഴിവാക്കേണ്ടതായിരുന്നു. ആബോധ്യം ഉണ്ടായ തത്സമയം തന്നെ അത് തിരുത്തുകയും ചെയ്തിരുന്നു. അത് തീര്‍ച്ചയായും ഒരു ജാഗ്രതക്കുറവ് തന്നെയാണ്.
read also: ചൈനയുടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ മുഖത്തു നോക്കിപ്പറഞ്ഞ് അമേരിക്ക
ഈപ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും തന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്. അതില്‍ താന്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നുവെന്നാണ് ഉണ്ണി ബാലകൃഷ്ണന്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്.പിണറായി സര്‍ക്കാരിനെ വെള്ളപൂശി ചാനല്‍ മുതലാളിക്കുള്ള സ്ഥാനമാനങ്ങള്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ തരപ്പെടുത്തിക്കൊടുക്കുകയാണെന്ന വാദമാണ് ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ ഉയർത്തിയത്.
Post Your Comments