നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനുമിന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 18.57 കോടിയാണ് അന്‍വറിന്റെ മൊത്തം ജംഗമ ആസ്തി. 16.64 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയും അന്‍വറിനുണ്ട്. സ്വയാര്‍ജിത ആസ്തിയുടെ നടപ്പുകമ്പോള വില 34.38 കോടിയാണ്.
പിവി അന്‍വറിന്റെ രണ്ട് ഭാര്യമാര്‍ക്കുമായി ഒരു കോടി രൂപയിലധികം സ്വത്തുണ്ട്. 51.25 ലക്ഷവും 50.48 ലക്ഷവും വീതമാണ് ഓരോ ഭാര്യയുടേയും കൈവശമുള്ളത്. ഭാര്യമാരുടെ പേരില്‍ 6.7 കോടിയുടേയും 2.4 കോടിയുടേയും ആസ്തികളുണ്ട്. ഭാര്യമാര്‍ക്ക് 50.4 ലക്ഷം വില വരുന്ന 1200 ഗ്രാം വീതം സ്വര്‍ണ്ണാഭരണങ്ങളുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തിയ പിവി അന്‍വര്‍ താന്‍ 20,000 കോടി മുതല്‍മുടക്കിയുള്ള വജ്ര സ്വര്‍ണഖനന പദ്ധതിയുടെ ഭാഗമായാണ് താന്‍ ആഫ്രിക്കയില്‍ പോയതെന്ന് വിശദീകരിച്ചിരുന്നു. തന്റെ കച്ചവട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരികയും ബാധ്യതകള്‍ വര്‍ധിച്ചതും കാരണമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പിവി അന്‍വര്‍ പറഞ്ഞിരുന്നു.
അതേസമയം വനൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസിന്റെ കൈവശം പണമായുള്ളത് 5500 രൂപയാണ്. സ്ഥാവര ജംഗമ ആസ്തിയായി ഫിറോസിന് 52,58,834 രൂപയുണ്ട്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ചഡിഎഫ്‌സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എംഡിസി ബാങ്കില്‍ 1000 രൂപയും നിക്ഷേപമുണ്ട്.
Post Your Comments