വിവാദമായ പുന്നപ്ര വയലാർ സ്മാരകത്തിൽ പുഷ്പാർച്ചനയിൽ പ്രതികരണവുമായി ആലത്തൂർ സ്ഥാനാർഥി പ്രശാന്ത് ശിവൻ. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ,
‘പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ചതിച്ചു കൊന്ന ആയിരക്കണക്കിന് ദളിത അധഃസ്ഥിത വർഗ്ഗ തൊഴിലാളികൾക്ക് ആദരവ് അർപ്പിച്ചു കൊണ്ടു ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതി നാല് പൂക്കൾ എറിഞ്ഞപ്പോൾ കമ്മ്യൂണിസ്റ്റ്കാർക്ക്, പൊള്ളി പോയി. പുന്നപ്ര വയലാറിൽ മാത്രമല്ല , നിങ്ങൾ കമ്യൂണിസ്റ്റ്കാർ ചതിച്ചും വഞ്ചിച്ചും കൊന്നു രക്തസാക്ഷികൾ ആക്കിയ പാവപ്പെട്ട ദളിതരുടെ – ഈഴവരുടെ യഥാർത്ഥ ചരിത്രം ഓരോന്നായി ഞങ്ങൾ എടുത്തു പുറത്തിടാൻ ആണ് പോകുന്നത്. സന്ദീപേട്ടൻ ഒറ്റയ്ക്കല്ല..
സന്ദീപിനോടുള്ള പക തീർക്കാനായി മറ്റൊരു ബിജെപി സ്ഥാനാർഥിയും ദേശീയ നേതാവും ആയ അനൂപ് ആന്റണിക്ക് നേരെ നിങ്ങൾ ശാരീരിക ആക്രമണത്തിന് മുതിർന്നത്. കമ്മ്യൂണിസ്റ്റ്കാരാ, നിങ്ങൾ യുദ്ധം തെരുവിലേക്ക് കൊണ്ടു വന്നാൽ അതിനെ നേരിടാൻ പോന്ന സംഘബലം ഉള്ള പാർട്ടിയാണ് ബിജെപി എന്നു നിങ്ങൾ മറക്കണ്ട…
സ്വാശ്രയ കോളേജ് സമരം എന്നു പറഞ്ഞു പറ്റിച്ചു നിങ്ങൾ പൊലീസിന് വെടി വെക്കാൻ എറിഞ്ഞു കൊടുത്ത കൂത്തുപറമ്പിലെ രക്തസാക്ഷികൾക്ക് അറിയില്ലായിരുന്നു അവർ നിങ്ങളുടെ രാഷ്ട്രീയ എതിരാളി സഖാവ് എംവി രാഘവനെ തടയാൻ നിർത്തിയ മനുഷ്യ മതിൽ ആയിരുന്നു എന്ന്. അപ്പോഴേക്കും ആ പാവപ്പെട്ട യുവാക്കൾ പോലീസിന്റെ വെടി കൊണ്ടു വീണു പോയിരുന്നു. പാർട്ടിക്ക് 5 രക്തസാക്ഷികളെ കിട്ടി.
എന്നിട്ട് അതേ എംവി രാഘവനെ വീണ്ടും പുണർന്നു പാർട്ടി കൊടി പുതപ്പിച്ചു ശവമടക്ക് നടത്തിയതും പോരാതെ, അയാളുടെ മകനെ പാർട്ടി ചിഹ്നത്തിൽ അതേ കൂത്തുപറമ്പിൽ , ആ യുവാക്കൾ 5 പേര് മരിച്ചു വീണ അതേ കണ്ണൂരിന്റെ മണ്ണിൽ പാർട്ടിയുടെ സ്ഥാനാർഥി ആക്കി നിങ്ങൾ മത്സരിപ്പിച്ച്. അപ്പോൾ വഞ്ചിക്കപ്പെട്ടത് ആ രക്തസാക്ഷികൾ മാത്രമല്ല അവരുടെ ജീവനോടെ ഉള്ള കുടുംബങ്ങളും കൂടിയാണ്… ചതിയുടെ ചരിത്രമാണ് കൂത്തുപറമ്പിലെ രക്തസാക്ഷി മണ്ഡപം… കമ്മ്യൂണിസ്റ്റ് ചതിയുടെ ചരിത്രം..
പുന്നപ്ര വയലറിലെ രക്തസാക്ഷികൾ ആയ പാവപ്പെട്ട ദളിതരോട് പോലീസിന്റെ തോക്കിൽ നിന്നു മുതിരയും ഉപ്പുമാണ് വരിക, തിര ഇട്ടു വെടി വെക്കാൻ പൊലീസിന് അധികാരം ഇല്ല എന്നു പറഞ്ഞു മുള കീറിയ കുന്തവും കൊടുത്തു അവരെ മരിക്കാൻ പറഞ്ഞു വിടുമ്പോൾ പേരിന് പോലും ഒരു കമ്മ്യൂണിസ്റ്റ്കാരൻ രക്തസാക്ഷി ആയോ ? ഇല്ല…
ഈ ആലത്തൂരിന്റെ എംഎൽഎ ആയിരുന്നു ഇ എം ശങ്കരൻ നമ്പൂതിരി, അന്ന് പുന്നപ്ര വയലാറിൽ പാവപ്പെട്ട അധസ്ഥിത ജനത വെടി കൊണ്ടു വീഴുമ്പോൾ അദ്ദേഹം ബ്രാഹ്മണ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി യോഗക്ഷേമ സഭയിൽ പ്രസംഗം നടത്തുകയായിരുന്നു എന്നു ആലത്തൂരിലെ ജനങ്ങൾക്ക് അറിയാമോ ?
പുന്നപ്ര സമര നായകൻ എന്നു തന്നെ അറിയപ്പെടുന്ന വിഎസ് അച്യുതാനന്ദൻ പുന്നപ്ര വയലാർ വെടി വെപ്പ് നടക്കുമ്പോൾ മച്ചിൻ മുകളിൽ ഒളിവിൽ ആയിരുന്നു. ആ പരിസരത്ത് എങ്ങും ഉണ്ടായിട്ടില്ല എന്നു പറഞ്ഞത് കമ്മികളുടെ നേതാവായിരുന്ന ഗൗരിയമ്മ തന്നെയാണ്… ഞങ്ങളല്ല, ബിജെപി അല്ല.
രക്തസാക്ഷികളുടെ ചതിയുടെ വഞ്ചനയുടെ ചരിത്രം ഞങ്ങൾ പറയാൻ തുടങ്ങിയാൽ ഒരു തെരെഞ്ഞെടുപ്പ് മതിയാവില്ല സഖാക്കളെ…
Post Your Comments