KeralaLatest NewsNews

രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചന പ്രശ്‌നമാകുന്നതെങ്ങനെയെന്ന് കെ.സുരേന്ദ്രന്‍

കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്

തിരുവനന്തപുരം : പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെ സന്ദീപ് വചസ്പതി നടത്തിയ പുഷ്പാര്‍ച്ചന പ്രശ്‌നമാകുന്നതെങ്ങനെയെന്ന് ബി.ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാവപ്പെട്ട തൊഴിലാളികളെ കമ്യൂണിസ്റ്റ് നേതാക്കള്‍ വഞ്ചിച്ചു. നേതാക്കന്‍മാര്‍ വീട്ടിലിരുന്നു തൊഴിലാളികളെ തള്ളിവിട്ടു. വി.എസ് അച്ചുതാനന്ദന്‍ അടക്കം ആരും പങ്കെടുത്തില്ല എന്ന് ഗൗരിയമ്മ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പുഷ്പാര്‍ച്ചന. കമ്യൂണിസ്റ്റ് വഞ്ചനയില്‍ അകപ്പെട്ട് ജീവിതം ഈ രാഷ്ട്രത്തിന് വേണ്ടി ഹോമിക്കേണ്ടി വന്നവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനാണ് തങ്ങള്‍ എത്തിയതെന്നും ഭാരതത്തിലെ പൗരന്‍ എന്ന നിലയിലെ ഇത് തന്റെ കടമയാണെന്നുമാണ് സന്ദീപ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button