ബെയ്ജിംഗ്: കൊറോണ വൈറസ് പടർന്നു പിടിച്ചപ്പോഴും ആരോഗ്യ പ്രവർത്തകരെ ചൈന വേണ്ടവിധം ജാഗരൂകരാക്കിയില്ലെന്ന് റിപ്പോർട്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് ചൈനയിൽ ആരോഗ്യ പ്രവർത്തകർ സേവനം അനുഷ്ഠിച്ചതെന്നാണ് വിവരം. നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കൊറോണ വൈറസിനെ കുറിച്ചുള്ള ഒരു അപകട സൂചനയും ആദ്യം ആരോഗ്യ പ്രവർത്തകർക്ക് ചൈനീസ് സർക്കാർ നൽകിയിരുന്നില്ല. ലോകരാജ്യങ്ങളിലെ വ്യാപനത്തിന് ശേഷമാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത് തങ്ങളുടെ നാട്ടിൽ നിന്നാണെന്ന് ചൈനയിലെ ചില ഭാഗങ്ങളിലുള്ളവർ അറിഞ്ഞതു പോലുമെന്നാണ് വിദഗ്ധർ പറയുന്നത്. ചൈനയുടെ വിദേശ നയങ്ങൾ പഠന വിധേയമാക്കുന്ന ആനീ സ്പാരോ എന്ന ഗവേഷകയാണ് ഈ നിർണായക വിവരം പുറത്തു വിട്ടിരിക്കുന്നത്.
ഡോക്ടർമാർ സ്വന്തം സഹപ്രവർത്തകരോട് പോലും കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള വിവരം വെളിപ്പെടുത്താതിരിക്കാൻ ചൈന അതീവ ജാഗ്രത പുലർത്തിയിരുന്നതായും ആനി സ്പാരോ വ്യക്തമാക്കുന്നു.
Post Your Comments