Latest NewsKeralaNews

കേസ് അട്ടിമറിക്കാൻ ശ്രമം; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് സുപ്രീം കോടതിയിൽ

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ. സർക്കാരിന്റ സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുണ്ടെന്നും ഇഡി ആരോപിക്കുന്നു.

Read Also: ആശയം ഇല്ലാതാകുമ്പോൾ ആയുധത്തിൽ അഭയം പ്രാപിക്കുന്ന പണി സിപിഎം അവസാനിപ്പിക്കണം; അനൂപിന് പിന്തുണയുമായി സന്ദീപ് വാചസ്പതി

ഇഡി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേരളാ പോലീസ് കേസെടുത്ത വിവരവും എൻഫോഴ്‌സ്‌മെന്റ് സുപ്രീം കോടതിയെ അറിയിച്ചു. നിയമവാഴ്ച്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സർക്കാർ തന്നെ തടസം നിൽക്കുന്നു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചൊലുത്തുന്നുവെന്ന് വരുത്തി തീർക്കാൻ നീക്കം നടക്കുന്നുണ്ടെന്നും സിവിൽ പോലീസ് ഉദ്യോഗസ്ഥയെ കൊണ്ട് ഇതിനു വേണ്ടി മൊഴി നൽകിപ്പിച്ചുവെന്നുമാണ് ഇഡിയുടെ ആരോപണം.

ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് മേൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചൊലുത്തിയെന്ന വനിതാ പോലീസ് ഉദ്യോസ്ഥയുടെ മൊഴിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also: കോവിഡ് 19 വാക്‌സിൻ എടുത്തവർ ശ്രദ്ധിക്കുക ; രണ്ടുമാസത്തേക്ക് രക്തദാനം പാടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button