KeralaLatest NewsNewsIndia

ആശയം ഇല്ലാതാകുമ്പോൾ ആയുധത്തിൽ അഭയം പ്രാപിക്കുന്ന പണി സിപിഎം അവസാനിപ്പിക്കണം; അനൂപിന് പിന്തുണയുമായി സന്ദീപ് വാചസ്പതി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. മികച്ച വിജയം സ്വന്തമാക്കാൻ മുന്നണി പാർട്ടികൾ സജീവമായിക്കഴിഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥിയ്ക്ക് നേരെ ആക്രമണം. അമ്പലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പിന്നിൽ സി പി എം ആണെന്ന ആരോപണം ബിജെപി ഉന്നയിച്ച് കഴിഞ്ഞു.

ചികിത്സയിൽ കഴിയുന്ന അനൂപിനെ കാണാൻ ആലപ്പുഴ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി എത്തിയിരുന്നു. രണ്ടു ഗുണ്ടകൾ കഴുത്തിന് കുത്തി പിടച്ചത് മൂലമുണ്ടായ അതിവേദനയാണ് അനൂപിനുള്ള പ്രധാന വേദനയെന്നാണ് നേതാക്കൾ പറയുന്നത്. ഒപ്പം തോളിന് കലശലായ വേദനയും. ആശയം ഇല്ലാതാകുമ്പോൾ ആയുധത്തിൽ അഭയം പ്രാപിക്കുന്ന പണി ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി ആരോപിക്കുന്നു.

പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ കയറി ഞങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരമുണ്ടെങ്കിൽ അത് പറയണം. അല്ലാതെ ഒരു സ്ഥാനാർത്ഥിയ്ക്ക് നേരെ കയ്യൂക്ക് കാണിക്കലല്ല വേണ്ടത്. നിങ്ങൾ എന്തൊക്കെ അഭ്യാസം ഇറക്കിയാലും ഞങ്ങൾ ഇതേ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേ ഇരിക്കും. തന്റേടം ഉണ്ടെങ്കിൽ മറുപടി പറയണമെന്നാണ് ബിജെപി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button