KeralaLatest NewsNews

വധശ്രമം അടക്കം കെ.സുരേന്ദ്രനെതിരെ നിരവധി കേസുകൾ, പിണറായി വിജയനെതിരെ 3 കേസുകൾ മാത്രം; നേതാക്കളുടെ കേസ് രജിസ്റ്റർ ഇങ്ങനെ

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിൽ പങ്കാളിയാവുന്ന നേതാക്കളിൽ ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രനെതിരെയെന്ന് കണക്ക്. കേരളത്തിലെ വിവിധ ജില്ലകളിലായി കെ. സുരേന്ദ്രന്റെ പേരിൽ 248 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലും. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ലഹള നടത്തല്‍, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ചു കയറല്‍, പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read Also : ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ ട്രെയിലർ പുറത്തുവിട്ടു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നാല് കേസുകളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ എട്ട് കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.പിണറായി വിജയനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്ന് അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് പൊതുവഴി തടസ്സപ്പെടുത്തിയതിനാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നാമത്തെ കേസ് ടി. നന്ദകുമാര്‍ ഫയല്‍ ചെയ്ത പാപ്പര്‍ കേസ് ആണ്.

ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൂന്നെണ്ണം സമരങ്ങളുടെ ഭാഗമായുള്ളതും മറ്റൊന്ന് സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയിലുമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ നിലവിലുള്ള കേസുകള്‍ സ്വര്‍ണ്ണക്കടത്ത് കേസിനെതിരായ സമരം, വടക്കാഞ്ചേരി ലൈഫ്മിഷന്‍ ക്രമക്കേടിനെതിരായ സമരം, തിരുവനന്തപുരം മ്യൂസിയം, തോട്ടപ്പള്ളി സമരം, ശബരിമല വിഷയവുമായി ബന്ധപ്പെട്ട സമരം എന്നിവയാണ് ചെന്നിത്തലയ്ക്കതെിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button