നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പ്രമുഖർ ട്വന്റി 20യിലേക്ക്. സംവിധായകൻ ലാലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരുമകനും ട്വന്റി 20യിൽ ചേർന്നു. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയയുടെ ഭർത്താവ് വർഗീസ് ജോർജാണ് ട്വന്റി 20യിൽ ചേർന്നത്.
കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായും യൂത്ത് കോർഡിനേറ്ററായും ഉപദേശക സമിതി അംഗമായും വർഗീസ് ജോർജ് പ്രവർത്തിക്കും. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന താൻ ട്വന്റി 20യിൽ ആകർഷണം തോന്നിയാണ് അംഗത്വമെടുത്തതെന്ന് വർഗീസ് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
സംവിധായകൻ സിദ്ദിഖിന് പിന്നാലെയാണ് ലാലും പാർട്ടിയിൽ അംഗമാകുന്നത്. ലാൽ ഉപദേശക സമിതി അംഗമായി പ്രവർത്തിക്കും. ലാലിന്റെ മരുമകനെ യൂത്ത് വിങ് പ്രസിഡൻറായും തെരഞ്ഞെടുത്തു. വനിതാ വിങ് യൂത്ത് വിങ്, സീനിയർ സിറ്റിസൺ എന്നിങ്ങനെയാണ് ട്വന്റി 20 നേതൃത്വത്തെ പ്രഖ്യാപിച്ചത്.
Post Your Comments