Latest NewsKeralaNewsIndia

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി നാളെ കേരളത്തിൽ

കൊച്ചി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കൊച്ചിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഏഴു പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

Read Also : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പ്രധാന കാരണമെന്തെന്ന് വെളിപ്പെടുത്തി എയിംസ്

ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ രാവിലെ 11ന് നാവികത്താവളത്തില്‍ രാഹുല്‍ ഗാന്ധി എത്തും. 11.30 മുതല്‍ 12.30 വരെ സെന്റ് തെരേസാസ് കോളേജില്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കും. 12.45 ന് വൈപ്പിന്‍ മണ്ഡലത്തിലെ ഗോശ്രീ ജംഗ്ഷനില്‍ സ്വീകരണം. 1.10 ന് ഫോര്‍ട്ടുകൊച്ചി വെളിയില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. 2.20 ന് തൃപ്പൂണിത്തുറ മണ്ഡലത്തിലെ കച്ചേരിപ്പടി​യില്‍ സ്വീകരണം.

ആലപ്പുഴയിലേയ്ക്ക് പോകുന്ന രാഹുല്‍ പട്ടണക്കാട്, ആലപ്പുഴ ടൗണ്‍, അമ്പലപ്പുഴ , ചേപ്പാട് എന്നിവിടങ്ങളില്‍ യോഗങ്ങളില്‍ പ്രസംഗിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button