KeralaNattuvarthaLatest NewsNews

കേരളത്തിലെ മൂടിവെച്ച ദാരിദ്ര്യത്തിന്റെ പ്രതീകമാണ് കിറ്റ് വിതരണം വെളിവാക്കുന്നത്: എ.പി അബ്ദുള്ളക്കുട്ടി

കേരള സർക്കാരിന്റെ കിറ്റ് വിതരണം കേരളത്തിൽ അടച്ചുവെച്ച ദാരിദ്ര്യത്തിന്റെ പ്രതീകമെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. ബിജെപിയെ വിമർശിക്കുന്നവർ തന്നെ കേരളത്തിൽ വിജയിക്കാനുള്ള സാദ്ധ്യത തുറക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ചില മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ വാർത്ത വേദനയോടെയാണ് അറിഞ്ഞത്. ആർക്കാണ് പിഴവ് പറ്റിയതെന്ന് ബന്ധപ്പെട്ടവർ ഗൗരവമായി അന്വേഷിക്കും. പിഴവ് പറ്റിയത് രാഷ്ട്രീയമായും സംഘടനാപരമായും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നിലനിൽപ്പിനായുള്ള ജീവൻ മരണ പോരാട്ടത്തിലാണെന്നും, ഹൈക്കമാൻഡ് വെറും കെ.സി.കമാൻഡ് ആയിരിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം കേരള രാഷ്ട്രീയം കലങ്ങിമറിയുമെന്നും ഇടത്-വലത് പാളയത്തിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button