Latest NewsKeralaNews

ശബരിമല വിഷയത്തിൽ വിശ്വാസികളെ സിപിഎമ്മിനെതിരെ തിരിക്കാൻ ശ്രമം; സംഘർഷത്തിന് താത്പര്യമില്ലെന്ന് കോടിയേരി

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം കുത്തിപ്പൊക്കി ജനവികാരം എതിരാക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം കുത്തിപ്പൊക്കി ജനവികാരം എതിരാക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ബിജെപിയുടെയും കോൺഗ്രസിന്റേയും പ്രചാരണങ്ങൾ കേട്ടാൽ പോലും തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തിൽ ഇടതു മുന്നണിയ്ക്ക് വ്യക്തമായ നിലപാടുണ്ട്. വിഷയത്തിൽ സംഘർഷത്തിന് സർക്കാരിന് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: കൊറോണ വ്യാപനം മറച്ചുവെച്ചു; ചികിത്സയ്ക്കിടെ മരിച്ചത് നൂറുക്കണക്കിന് ആരോഗ്യ പ്രവർത്തകർ: ചൈനയുടെ കുതന്ത്രങ്ങൾ പുറത്ത്

1990 വരെ എല്ലാ പ്രായപരിധിയിൽപ്പെട്ട സ്ത്രീകളും ശബരിമലയിൽ കയറി. കോടതി വിധി നടപ്പിലാക്കാൻ സർക്കാർ തിടുക്കം കാണിച്ചില്ല. സുപ്രീം കോടതി വിധി വന്നാൽ ചർച്ച ചെയ്ത് മാത്രമെ തീരുമാനമെടുക്കൂ. വിശ്വാസിയ്ക്ക് വിശ്വാസിയായി ജീവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഎസ്എസ് ശബരിമലയിൽ എടുക്കുന്നത് അവസരവാദ നിലപാടല്ല. തുടക്കം മുതൽ എൻഎസ്എസ് സ്വീകരിക്കുന്നത് ഒരു നിലപാടാണ്. എൻഎസ്എസിന് അതിനുള്ള അവകാശം ഉണ്ടെന്നും കോടിയേര ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

Read Also: തങ്ങള്‍ക്ക് വേണ്ട ഉത്തരത്തിനായി മാത്രം ചോദ്യം ചോദിക്കുന്നു, ബിജെപിയെ അവഹേളിക്കുക ലക്ഷ്യം; മാതൃഭൂമിക്കെതിരെ ആര്‍.വി.ബാബു

shortlink

Related Articles

Post Your Comments

Related Articles


Back to top button