സമരത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന നിയമം പാസാക്കി ഹരിയാന സര്‍ക്കാര്‍. നിയമവിരുദ്ധമായ ആള്‍ക്കൂട്ടമോ കലാപകാരികളോ പൊതുമുതല്‍ നശിപ്പിച്ചാല്‍ നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ മൂല്യവും നഷ്ടപരിഹാര തുകയും സമരത്തിന് കാരണക്കാരായവരില്‍ നിന്ന് ഈടാക്കും.
കര്‍ഷക സമരങ്ങളുടെ മറവിൽ ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിരുന്നു. റിലയന്‍സ് ജിയോയുടെയും ബി എസ് എന്‍ എലിന്റെയും നിരവധി ടവറുകള്‍ അക്രമികള്‍ നശിപ്പിച്ചിരുന്നു. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments