ശബരിമല കര്‍മസമിതിയുടെ പേരില്‍ ഹിന്ദുവേട്ടയെന്ന് പ്രതിപാദിക്കുന്ന കൂറ്റന്‍ ഫ്ലക്സുകള്‍ പന്തളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. മറക്കരുത്, മണ്ഡലകാലത്ത് ആരായിരുന്നു നമുക്കൊപ്പം എന്ന തലക്കെട്ട് രേഖപ്പെടുത്തിയ ഫ്ലെക്സില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിവിധ ഭാവത്തിലുള്ള ഫോട്ടോകളും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട വാര്‍ത്തകളും നിറഞ്ഞുനില്ക്കുന്നു. കൂടാതെ പൊലീസ് ഭീകരതയിലും ഇരുമുടിക്കെട്ട് കൈവിടാതെ ശശികലയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, ശബരിമലയില്‍ ഇടതു സര്‍ക്കാര്‍ നടത്തിയ ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിന് കേസെടുക്കപ്പെട്ട അയ്യപ്പഭക്തരുടെ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഹൈന്ദവ സംഘടനകള്‍. ശബരിമല കര്‍മ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 20 മുതല്‍ 27 വരെയാണ് അയ്യപ്പഭക്ത സംഗമങ്ങള്‍. മുഴുവന്‍ ജില്ലകളിയിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് സംഗമമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. –
നാമജപം നടത്തി പ്രതിഷേധിച്ച അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കിയും മര്‍ദനമുറകള്‍ അഴിച്ചുവിട്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചും പീഡിപ്പിക്കുകയായിരുന്നു. ഹൈക്കോടതി പറഞ്ഞിട്ടുപോലും അനുസരിക്കാത്ത, ക്രിമിനലുകളായ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ശബരിമലയില്‍ ഭക്തര്‍ക്കുമേല്‍ അക്രമം അഴിച്ചുവിട്ടു. 16000ത്തിലധികം കേസുകളിലായി 57,000 ത്തിലധികം ഭക്തര്‍ക്കെതിരെയാണ് ക്രിമിനല്‍ക്കുറ്റം ചുമത്തി കേസെടുത്തത്.
Post Your Comments