Latest NewsKeralaNews

“ശബരിമലയില്‍ ഇപ്പോള്‍ യാതൊരു പ്രശ്നവുമില്ല, എല്ലാം പതിവുപോലെ നടക്കുന്നു” : മുഖ്യമന്ത്രി പിണറായി വിജയൻ

പട്ടാമ്പി : എല്‍.ഡി.എഫ് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടാമ്പിയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ബി.ജെ.പിക്ക് ; എ.ഡി.ആര്‍ റിപ്പോർട്ട് പുറത്ത്

എല്‍.ഡി.എഫിന് ഒരു വര്‍ഗീയശക്തികളുടെയും പിന്തുണ ആവശ്യമില്ല. ശബരിമലയില്‍ ഇപ്പോള്‍ യാതൊരു പ്രശ്നവുമില്ല. എല്ലാം പതിവുപോലെ നടക്കുന്നു. പ്രശ്നങ്ങളുണ്ടാവുക കോടതി വിധി വരുമ്പോഴാണ്. അപ്പോള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്തു നടപ്പാക്കും. ഇക്കാര്യം ഇപ്പോള്‍ പറയുന്നതല്ല, നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടുള്ള മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്ന ബദല്‍ നയമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. രാജ്യത്താകെ ഇതിനായി നിലനില്‍ക്കുന്ന ഒരേയൊരു സര്‍ക്കാറെയുള്ളൂ, അത് കേരളത്തിലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിൽക്കുമ്പോൾ അതിനെതിരെ കോണ്‍ഗ്രസിന് ശബ്​ദിക്കാന്‍ കഴിയുന്നില്ല. ബി.ജെ.പിയാണ് നടപ്പാക്കുന്നതെങ്കിലും കോണ്‍ഗ്രസാണ് ഈ നയ൦ കൊണ്ടുവന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്തപ്പോള്‍ പിന്താങ്ങുകയാണ് കോണ്‍ഗ്രസിന്റെ ലോക് സഭാംഗം ചെയ്തത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button