KeralaLatest NewsIndiaNews

വീട്ടമ്മമാർക്ക് പെൻഷൻ, ക്ഷേമ പെൻഷൻ 2500 രൂപയാക്കും; പ്രകടന പത്രിക പുറത്തിറക്കി എൽ ഡി എഫ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി എൽ ഡി എഫ്. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ തിരുവനന്തപുരത്ത് എ കെ ജി സെൻ്ററിൽ വെച്ചായിരുന്നു പ്രകടന പത്രിക പ്രകാശനം ചെയ്തത്. തുടർഭരണം മുന്നിൽകണ്ടുള്ള പ്രകടനപത്രികയാണെന്ന് വിജയരാഘവൻ വ്യക്തമാക്കി. ജനങ്ങൾ ഇടതുപക്ഷ തുടർഭരണം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രകടനപത്രികയിൽ രണ്ടുഭാഗമുണ്ട്. ആദ്യഭാഗത്ത് 50 ഇന പരിപാടികൾ. അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്നതിന് മുൻഗണന നൽകുമെന്നാണ് വാഗ്ദാനം. 40 ലക്ഷം തൊഴിലവസം സൃഷ്ടിക്കും. കാർഷിക മേഖലയിൽ 50% വരുമാന വർധന ഉറപ്പുവരുത്തും. ക്ഷേമപെൻഷൻ 5 വർഷങ്ങൾക്കുള്ളിൽ 2500 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കും. 900 നിർദേശങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button