Latest NewsNewsIndia

കോവിഡ് വ്യാപനം രൂക്ഷം; പഞ്ചാബിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനം

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പഞ്ചാബ് സർക്കാർ

ചണ്ഡിഗഡ്: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പഞ്ചാബ് സർക്കാർ. ശനിയാഴ്ച്ച മുതലാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. പരിശോധനകൾ വർധിപ്പിക്കാനും കണ്ടെയ്ൻമെന്റ് സോണുകൾ വ്യാപകമാക്കാനുമാണ് സർക്കാർ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 31 വരെ അടച്ചിടാനും തീരുമാനിച്ചു.

കോവിഡ് പരിശോധനകൾ പ്രതിദിനം 35,000 ആയി വർധിപ്പിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജുകളും നഴ്‌സിംഗ് കോളേജുകളും ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് 31 വരെ അടച്ചിടും. സിനിമാ ശാലകളിൽ 50 ശതമാനം ആളുകളെ മാത്രമെ പ്രവേശിപ്പിക്കാവൂവെന്നാണ് നിർദ്ദേശം. മാളുകളിൽ ഒരു സമയം 100 പേരെ മാത്രമെ പ്രവേശിപ്പിക്കാവൂവെന്നും നിർദ്ദേശമുണ്ട്.

Read Also: പ്രാതൽ തയ്യാറാക്കാൻ വൈകിയതിന് ഭർത്താവ് തടിക്കഷണം കൊണ്ട് തലയ്ക്ക് അടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

രോഗവ്യാപനം കൂടുതലുള്ള 11 ജില്ലകളിലെ നഗര പ്രദേശങ്ങളിൽ രാത്രികാല കർഫ്യു രണ്ടു മണിക്കൂർ കൂടി വർധിപ്പിക്കും. ഈ മേഖലകളിൽ സാമൂഹ്യമായ ഒത്തുച്ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നഗരങ്ങളിൽ വിവാഹ ചടങ്ങുകൾക്കും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button