Latest NewsNewsIndia

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക. ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവായവർക്ക് മാത്രമെ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കൂവെന്നാണ് പുതിയ നിർദ്ദേശം.

തലപ്പാടിയിൽ ഉൾപ്പെടെ ബസുകൾ നിർത്തി പരിശോധന നടത്തിയ ശേഷമാണ് ഇപ്പോൾ സംസ്ഥാനത്തേക്ക് കടത്തി വിടുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ഇന്ന് ഒരു ദിവസത്തേക്ക് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ നാളെ മുതൽ അതിർത്തിയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

Read Also: യൂറോപ്പ ലീഗിൽ ആഴ്‌സണൽ ക്വാർട്ടറിൽ; ടോട്ടനം പുറത്ത്

വെള്ളിയാഴ്ച്ച 1,488 പുതിയ കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 925 കേസുകൾ ബംഗളൂരുവിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button