Latest NewsNewsIndiaInternational

ബൈഡന്റെ ആരോഗ്യനിലയിൽ ആശങ്ക ; കമല ഹാരിസ് ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ വംശജയായ അമേരിക്കൻ പ്രസിഡന്റ്‌ ആകുമോ?

അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ ആരോഗ്യ നില സുഖകരമല്ല എന്ന അഭ്യുഹം പരക്കുകയാണ്. അധികാരത്തിലേറി രണ്ടു മാസമാകുമ്പോഴും ഒരു പത്രസമ്മേളനം പോലും അദ്ദേഹം വിളിച്ചു ചേര്‍ത്തിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടായ ജോ ബൈഡന്‍ മാര്‍ച്ച്‌ മാസത്തില്‍ ടെക്സാസിലെ ഹൂസ്റ്റണില്‍ ഒരു പ്രസംഗം നടത്തുന്നതിനിടെ പലവട്ടം ശ്രദ്ധമാറി പോകുന്നതും, ദിശാബോധമില്ലാതെ സംസാരിക്കുന്നതും പലരും ശ്രദ്ധിച്ചിരുന്നു.

Also Read:യൂറോപ്പ ലീഗിൽ ആഴ്‌സണൽ ക്വാർട്ടറിൽ; ടോട്ടനം പുറത്ത്

നിയമിച്ച പ്രതിരോധ സെക്രട്ടറിയുടെ പേരുപോലും അദ്ദേഹം ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടി എന്നതാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട കാര്യം. ദുര്‍ബലമായ ആരോഗ്യത്തിന്റെ പേരില്‍ പൊതുവേദികളില്‍ പല അബദ്ധങ്ങളും വിളിച്ചുകൂവിയിരുന്ന പഴയ സോവ്യറ്റ് യൂണിയന്‍ നേതാവിനെ അനുസ്മരിച്ചുകൊണ്ട് ബൈഡനെ അമേരിക്കയുടെ ബ്രഷ്നേവ് എന്നുവരെ ഫോക്സ് ന്യുസിലെ അവതാരകന്‍ ടക്കര്‍ കാള്‍സണ്‍ വിശേഷിപ്പിച്ചു. എല്ലാ സാഹചര്യ തെളിവുകളും വിരല്‍ചൂണ്ടുന്നത് കമലാ ഹാരിസ് പ്രസിഡണ്ടാകുന്നതിനു മുന്‍പുള്ള ഒരു ഇടക്കാല പ്രസിഡണ്ട് മാത്രമാണ് ബൈഡന്‍ എന്നതിലേക്കാണെന്നാണ് ഡെയ്ലി ടെലെഗ്രാഫ് എഡിറ്റര്‍ നിക്ക് അലന്റെ അഭിപ്രായം

ചുമതലയേറ്റയുടനെ എക്സിക്യുട്ടീവ് ഓര്‍ഡറുകളുടെ ഒരു കുത്തൊഴുക്ക് തന്നെയാണ് ഉണ്ടായത്. അടുത്തകാലത്തായി കമല ഹാരിസിന്റെ പ്രതിച്ഛായ കൂടുതല്‍ മികവുറ്റതാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. 2024-ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി നിര്‍ബന്ധമായും വിജയിക്കേണ്ടതായ പെനിസില്‍വേനിയ, ജോര്‍ജിയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനവേളയില്‍ കമലാ ഹാരിസും പ്രസിഡണ്ടിനെ അനുഗമിച്ചിരുന്നു ബൈഡന്റെ നിയോഗം ട്രംപിനെ തോല്‍പ്പിക്കുക എന്നതായിരുന്നു. പിന്നീട് തനിക്കൊരു പിന്‍ഗാമിയെ വളര്‍ത്തിക്കൊണ്ടുവരിക എന്നതും. ഇതില്‍ ആദ്യത്തേത് പൂര്‍ത്തിയാക്കി. രണ്ടാമത്തേതിനുള്ള ശ്രമമാണ് ഇപ്പോഴുള്ളത്. ഇത് നടന്നാലും ഇല്ലെങ്കിലും, കമലാ ഹാരിസ് അധികാരമേല്‍ക്കുന്നതിനു മുന്‍പുള്ള ഇടക്കാല പ്രസിഡണ്ട് മാത്രമാണ് ജോ ബൈഡന്‍ എന്നാണ് ഡെയ്ലി ടെലഗ്രാഫ് എഴുതിയത്. ഇതൊക്ക അഭ്യൂഹങ്ങൾ മാത്രമായിട്ടാണ് തുടരുന്നത്. എത്രത്തോളം യാഥാസ്ഥിതീകമാനിതെന്നതിനു കൃത്യമായ തെളിവുകളോ റിപ്പോർട്ടുകളോ ഇതുവരെക്ക് ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button