ചണ്ഡിഗഡ്: പ്രതിഷേധത്തിന്റെ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഹരിയാന സർക്കാർ. പ്രതിഷേധങ്ങളെ കൂട്ടുപിടിച്ച് കലാപം സൃഷ്ടിച്ച് പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹരിയാന സർക്കാർ നിയമം പാസാക്കി. ഹരിയാന നിയമസഭയിൽ ശബ്ദവോട്ടോടെയാണ് പബ്ലിക് ഓർഡർ ബില്ല് 2021 പാസാക്കിയത്.
ഹരിയാനയിലെ 2.5 കോടി ജനങ്ങൾക്കും സംസ്ഥാനത്തിന് മേൽ അവകാശമുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ് അത് സംരക്ഷിക്കേണ്ടതെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വ്യക്തമാക്കി. നേരത്തെ തന്നെ പാസാക്കേണ്ടിയിരുന്ന നിയമമായിരുന്നു ഇത്. സംസ്ഥാനത്തെ സ്വത്തുവകകളെല്ലാം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. പൊതുമുതൽ നശിപ്പിച്ചതു കൊണ്ടു ആർക്കും ഒരു നേട്ടവും ലഭിക്കില്ല. സാധനങ്ങൾ നശിപ്പിക്കുന്നതിലൂടെ സാമ്പത്തിക നഷ്ടം മാത്രമാണ് ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ജനാധിപത്യ രാജ്യത്തിൽ സമാധാനപരമായി സംസാരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശങ്ങൾ എല്ലാ പൗരന്മാർക്കും ഉണ്ട്. എന്നാൽ പൊതുസ്വത്ത് നശിപ്പിക്കാനുള്ള അവകാശം ആർക്കും ഇല്ല. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്നും തന്നെ നഷ്ടരിഹാരം ഈടാക്കുന്നതാണ് ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഹെലികോപ്ടറില്‍ പറന്നിറങ്ങി..അണികളുടെ ആവേശം ഏറ്റുവാങ്ങി സുരേഷ് ഗോപി
Post Your Comments