KeralaLatest NewsNewsIndia

മറുപടി ഉടനെ കിട്ടും, സംഘികളുടെ ഓരോ കാട്ടായങ്ങൾ; രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയ സന്ദീപിന് നേരെ ഭീഷണി

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിക്ക് നേരെ സൈബർ ആക്രമണം. ഇതിനുള്ള മറുപടി ഇലക്ഷൻ കഴിയുന്നതിനു മുൻപേ തന്നെ കിട്ടുമെന്ന് സൈബർ സഖാക്കൾ പ്രതികരിക്കുന്നു. ഭീഷണി കലർന്ന സ്വരമാണ് ഇത്തരക്കാരുടെ കമൻ്റുകളിൽ.

Also Read:പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയ്ക്കെതിരെ കുരുക്കു മുറുകുന്നു, തെളിവായി സിസിടിവി ദൃശ്യങ്ങള്‍

കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ പ്രതീകമായ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയെന്ന് സന്ദീ വചസ്പതി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അണികളെ തോക്കിൻ മുനയിൽ ഇട്ടു കൊടുത്തിട്ട് ഓടി ഒളിച്ച നേതാക്കന്മാരുടെ വഞ്ചനയുടെ സ്മരകമാണ് ഇത്. ആ നിരപരാധികളുടെ മുന്നിൽ ഓർമ്മപ്പൂക്കൾ എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

എന്നാൽ, ഈ പോസ്റ്റിനു കീഴെ മോശം കമൻ്റുകളാണ് വരുന്നത്. സന്ദീപ് വചസ്പതിയെ വ്യക്തിപരമായി ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന കമൻ്റുകൾ കൊണ്ട് നിറയുകയാണ്. വിഷയം നിയമപരമായി നേരിടുമെന്നാണ് സി പി എം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button