Latest NewsIndia

ബിജെപിക്കു കോൺഗ്രസിനേക്കാൾ മൂന്നിരട്ടി സമ്പത്ത്; ബാധ്യത കൂടുതൽ കോൺഗ്രസിന് : പാർട്ടികളുടെ ആസ്തി വിവരങ്ങൾ

ബഹുജൻ സമാജ് പാർട്ടിക്ക് (ബിഎസ്പി) 738 കോടി രൂപയുടെ സ്വത്തുണ്ട്, 13.80%. 

കൊച്ചി ∙ ബിജെപിക്കു കോൺഗ്രസിനേക്കാൾ മൂന്നിരട്ടി സമ്പത്ത്. 2018– 19 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ബിജെപിക്കുള്ളത് 2904.18 കോടി രൂപയുടെ ആസ്തിയാണ്. 7 ദേശീയ പാർട്ടികൾക്കും ചേർന്നുള്ള സമ്പത്തിന്റെ 54.29% ബിജെപിയുടെ കയ്യിലാണ്. കോൺഗ്രസിനുള്ളത് 928.84 കോടി രൂപയുടെ ആസ്തി; 17.36% മാത്രം.  ബഹുജൻ സമാജ് പാർട്ടിക്ക് (ബിഎസ്പി) 738 കോടി രൂപയുടെ സ്വത്തുണ്ട്, 13.80%.

രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ച കണക്കുകൾ വിശകലനം ചെയ്തു സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ഓരോ പാർട്ടിയുടെയും ആസ്തി വെളിപ്പെടുത്തിയത്. 7 ദേശീയ പാർട്ടികൾക്ക് 5349.25 കോടി രൂപയുടെയും 41 പ്രാദേശിക പാർട്ടികൾക്ക് 2073.71 കോടി രൂപയുടെയും ആസ്തിയാണുള്ളത്. ദേശീയ പാർട്ടികളിൽ സിപിഎം (510.71 കോടി), തൃണമൂൽ കോൺഗ്രസ് (210.19 കോടി), എൻസിപി (32.01 കോടി), സിപിഐ (25.32 കോടി) എന്നിങ്ങനെയാണു സ്വത്തു വിവരങ്ങൾ.

പ്രാദേശിക പാർട്ടികളിൽ സമാജ്‌വാദി പാർട്ടിയാണ് (എസ്പി) ഏറ്റവും വലിയ പണക്കാരൻ. 572.21 കോടി രൂപയാണ് എസ്പിയുടെ സമ്പാദ്യം. പ്രാദേശിക പാർട്ടികളുടെ മൊത്തം ആസ്തിയുടെ 28.28% എസ്പിയുടെ കയ്യിലാണ്. ബിജെഡി (232.27 കോടി), അണ്ണാ ഡിഎംകെ (206.75 കോടി) എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. തെലുങ്കുദേശം (193.27കോടി), ഡിഎംകെ (190.38 കോടി), ടിആർഎസ് (188.73 കോടി), ശിവസേന (173.08 കോടി), വൈഎസ്‌ആർ കോൺഗ്രസ് (93.49 കോടി), ജെഡിഎസ് (38.01 കോടി), ജെഡിയു (32.81 കോടി), ആം ആദ്മി പാർട്ടി (10.11കോടി) മുസ്‌ലിം ലീഗ് (5.43 കോടി) എന്നിങ്ങനെയാണു പ്രദേശിക പാർട്ടികളുടെ ആസ്തികൾ.

read also: ശബരിമല യുവതിപ്രവേശം; സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ല: എം.എ ബേബി

ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ ബാധ്യതയുള്ളത് കോൺഗ്രസിനാണ്– 78.42 കോടി. ബാങ്കുകളിൽ കടം വാങ്ങിയതും ഓവർ ഡ്രാഫ്റ്റും ഉൾപ്പെടെയുള്ള തുകയാണിത്. ബിജെപി– 37.44 കോടി, തൃണമൂൽ കോൺഗ്രസ്– 10.59 കോടി, സിപിഎം 3.38 കോടി, ബിഎസ്പി– 2.23കോടി, എൻസിപി– 0.96 കോടി, സിപിഐ– 0.45 കോടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button