ധാക്ക : ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. . തക്കൂർഗാവിലെ കാളി ക്ഷേത്രമാണ് മതമൗലികവാദികളായ അക്രമികള്‍ നശിപ്പിച്ചത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കാളി വിഗ്രഹവും അക്രമികൾ കത്തിച്ചു.
വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അക്രമികൾ ക്ഷേത്രം തകത്തത്. ക്ഷേത്രം തകർത്ത ശേഷം ഇവർ കാളി ദേവിയുടെ വിഗ്രഹവും കത്തിച്ചു. സംഭവസ്ഥലത്തേയ്ക്ക് ആളുകൾ ഓടിയെത്തിയെങ്കിലും വിഗ്രഹം മുഴുവനായി കത്തി നശിച്ച നിലയിലാണ് കണ്ടെത്തിയത്.
ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണങ്ങൾ സമീപകാലത്ത് വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ഹിന്ദു ഗ്രാമം മതമൗലികവാദികൾ ആക്രമിച്ച് തകർത്തിരുന്നു. സുനാംഗാം ജില്ലയിലെ ഷാല്ലാ ഉപാസിലാ ഗ്രാമത്തിന് നേരെയാണ് ആക്രമണം നടന്നത്. എൺപത് വീടുകളാണ് ഇവർ പൂർണമായും അടച്ച് തകർത്തത്.
Post Your Comments