Latest NewsIndiaNews

രാമക്ഷേത്ര നിര്‍മ്മാണം ലൈവായി ഭക്തര്‍ക്ക് കാണാന്‍ അവസരം ഒരുങ്ങുന്നു

വിശദാംശങ്ങള്‍ അറിയിച്ച് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്

ലക്നൗ: അയോദ്ധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണം കാണാന്‍ ഭക്തര്‍ക്ക് അവസരം ഒരുങ്ങുന്നു. വിശദാംശങ്ങള്‍ പുറത്തുവിട്ട് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. ഇതിനായി ദര്‍ശന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ട്രസ്റ്റ് അംഗങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ അല്‍പ്പം അകലെയായി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനാണ് ആലോചന. ഇതിന്റെ രൂപ ഘടന അധികൃതരുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. എല്ലാ വിധ സുരക്ഷാ സന്നാഹങ്ങളോടും കൂടിയായിരിക്കും കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക. ഭക്തര്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള സൗകര്യവും ഉണ്ടാകും.

Read Also : ഇന്ത്യയില്‍ ഇന്ധന വില കേന്ദ്രസര്‍ക്കാര്‍ പിടിച്ചുനിര്‍ത്തിയതോടെ തിരിച്ചടി നേരിട്ട് എണ്ണക്കമ്പനികള്‍

അതേസമയം സുരക്ഷയും കൂടി കണക്കിലെടുത്താകും ഭക്തര്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാണുന്നതിനുള്ള സൗകര്യം ഒരുക്കുകയെന്ന് ക്ഷേത്ര നിര്‍മ്മാണ സമിതി അംഗം അനില്‍ മിശ്ര പറഞ്ഞു. സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാനും പാടില്ല. ഇത് രണ്ടിനുമാണ് പ്രധാന പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button