കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖാ വിവാദത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരേ മൊഴിനല്‍കിയ വനിതാ പൊലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇ.ഡി രംഗത്ത്. പ്രതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചവര്‍തന്നെ അന്വേഷണ ഏജന്‍സിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി. കത്ത് നല്‍കും.
വനിതാ ഉദ്യോഗസ്ഥയ്ക്ക് എതിരെ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിജി വിജയന്‍, കടവന്ത്ര സ്റ്റേഷനിലെ എസ്. റെജിമോള്‍ എന്നീ സിവില്‍ പൊലീസ് ഓഫീസര്‍മാരാണ് ഇ.ഡി.ക്കെതിരേ മൊഴി നല്‍കിയത്. ഇതിന് പിന്നില്‍ പൊലീസ് അസോസിയേഷനിലെ ഉന്നതനാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ കേസ് സിബിഐയെ പോലൊരു കേന്ദ്ര ഏജന്‍സി അന്വേഷിക്കാനും സാധ്യതയുണ്ട്.
സ്വപ്‌നാ സുരേഷിന്റെ സുരക്ഷയ്ക്ക് സംസ്ഥാന പൊലീസിനെ ആവശ്യപ്പെടുന്നത് പുനരാലോചിക്കാനും ഇ.ഡി. തീരുമാനിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നാണ് സ്വപ്നയുടെ ഫോണ്‍ ശബ്ദരേഖാ വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഇവര്‍ മൊഴി നല്‍കിയത്. ഇത് ക്രിമിനല്‍ ചട്ടപ്രകാരം രഹസ്യം ചോര്‍ത്തലില്‍ ഉള്‍പ്പെടുത്താവുന്ന കുറ്റമാണെന്നാണ് ഇ.ഡി.യുടെ വിലയിരുത്തല്‍.
read also: പരാജയഭീതിയിൽ നെട്ടോട്ടമോടി മമത ; സിപിഎമ്മുകാരുടെ വോട്ട് അഭ്യര്‍ഥിച്ച് പ്രചാരണം
മുഖ്യമന്ത്രിയുടെ പേര് സ്വപ്നയോട് ചോദിച്ചതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ഇ.ഡി.യുടെ നിലപാട്.ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് സ്വപ്നയ്ക്ക് പരാതിപ്പെടാം. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയാന്‍ സമ്മര്‍ദം ചെലുത്തി എന്നത് നിയമപരമായി നിലനില്‍ക്കുന്ന ഒന്നല്ല. കേസ് തെളിയിക്കാന്‍ പല ചോദ്യങ്ങളും ചോദിക്കും. അതിന് പിന്നില്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ല. അതാണ് അന്വേഷണ ഏജന്‍സികളുടെ രീതിയെന്നാണ് അവരുടെ നിലപാട്. ഇതോടെ കേസ് പുതിയ തലത്തിലെത്തുകയാണ്.
Post Your Comments