
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ നിന്ന് പത്തര കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ മുഹമ്മദ് നബീൽ (20), അശ്വന്ത് (21) എന്നിവരെയാണ് പൊലീസിന്‍റെ ആന്‍റി നാർക്കാട്ടിക് സ്ക്വാഡാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നഗരത്തില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Post Your Comments