തിരുവനന്തപുരം : വസ്തുതർക്കത്തെ തുടർന്ന് അമ്മയും പെൺമക്കളും ചേർന്ന് വൃദ്ധനെ പൂച്ചട്ടി കൊണ്ട് തലയ്ക്കടിച്ചു. കാഞ്ഞിരംകുളം ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അച്ഛനെ തലയ്ക്കടിച്ചത് അന്വേഷിക്കാനെത്തിയ മകനെയും ഇവർ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു. ദയാന്ദൻ(68), മകൻ സുനീഷ്(37) എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ദയാനന്ദനും അയൽവാസിയായ വിലാസിനിയും തമ്മിൽ വസ്തുസംബന്ധമായ തർക്കം നിലനിന്നിരുന്നു. ഇന്നലെ തർക്ക സ്ഥലത്ത് അനധികൃത നിർമ്മാണത്തിന് വിലാസിനി ശ്രമിച്ചു. ഇതറിഞ്ഞെത്തിയ ദയാനന്ദൻ നിർമ്മാണം തടയാൻ ശ്രമിച്ചു. തുടർന്ന് ദയാനന്ദനും വിലാസിനിയുമായി വാക്കേറ്റമുണ്ടായി. തർക്കത്തിനിടെ വിലാസിനിയും മക്കളായ സൗഫിയ, സജിത എന്നിവർ ചേർന്ന് ദയാനന്ദനെ കൈയേറ്റം ചെയ്യുകയും പൂച്ചെട്ടി എടുത്ത് തലയ്ക്കടിക്കുകയും ചെയ്തു.
Read Also : വാക്സിൻ കുത്തിവെപ്പ് 23 ലക്ഷം ഡോസ് കഴിഞ്ഞതായി സൗദി
ദയാനന്ദനെ തലയ്ക്കടിച്ച സംഭവം അറിഞ്ഞ് അത് അന്വേഷിച്ചെത്തിയപ്പോഴാണ് സുനീഷിന് കമ്പിവടിക്ക് അടിയേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. വിലാസിനിയും കൂട്ടരുമാണ് തങ്ങളെ ആക്രമിച്ചതെന്ന് ദയാനന്ദനും സുനീഷും പൊലീസിൽ പരാതി നൽകി. അതേസമയം ദയാനന്ദനും സുനീഷും മർദ്ദിച്ചെന്നാരോപിച്ച് വിലാസിനിയും മക്കളും ബന്ധുവായ പദ്മകുമാറും പരാതി നൽകി. ഇവരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരുകൂട്ടരുടെയും പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments