Latest NewsNews

വോട്ട് ചോദിക്കാനെത്തിയ എം.എല്‍.എയ്ക്ക് ഭക്ഷ്യ യോഗ്യമല്ലാത്ത റേഷനരി കൊണ്ട് ആരതി ഉഴിഞ്ഞ് ഗ്രാമീണര്‍

വോട്ട് ചോദിക്കാന്‍ മാത്രമെത്തിയാല്‍ പോരാ എന്നും ഉപദേശം

ചെന്നൈ: വീട്ടില്‍ വോട്ട് ചോദിക്കാനെത്തിയ എം.എല്‍എയ്ക്ക് ഭക്ഷ്യ യോഗ്യമല്ലാത്ത റേഷനരി കൊണ്ട് ആരതി ഉഴിഞ്ഞ് ഗ്രാമീണര്‍. തമിഴ്‌നാട്ടിലാണ് സംഭവം. വോട്ട് ചോദിച്ചെത്തിയ അണ്ണാ ഡി.എം.കെയുടെ ചോഴവന്താന്‍ സിറ്റിംഗ് എം.എല്‍.എയെ തണ്ടലൈ ഗ്രാമക്കാര്‍ സ്വീകരിച്ചത് അവര്‍ക്ക് റേഷന്‍ കടയില്‍ നിന്ന് കിട്ടിയ അരി താലത്തില്‍ വെച്ചാണ്. ഞങ്ങളും മനുഷ്യരല്ലെ? ഈ അരി എങ്ങനെ വേവിച്ച് കഴിക്കുമെന്ന് ജനങ്ങള്‍ എം.എല്‍.എയോടും അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരോടും ചോദിച്ചു.

Read Also : ഇത്തവണയും മഞ്ചേശ്വരത്ത് അയാളുണ്ട് ! കഴിഞ്ഞ തവണ കെ.സുരേന്ദ്രന്റെ തോല്‍വിക്ക് കാരണമായ ആൾ

നല്ല അരിപോലും നല്‍കാന്‍ കഴിയാതെ എന്തിന് ഭരിക്കുന്നുവെന്ന ചോദ്യത്തിന് എം.എല്‍.എ മാണിക്യത്തിന് മറുപടിയും ഉണ്ടായിരുന്നില്ല. അഞ്ച് വര്‍ഷം കൂടുമ്പോള്‍ വോട്ട് ചോദിക്കാന്‍ മാത്രമെത്തിയാല്‍ പോരാ എന്നും മാണിക്യത്തോട് ഗ്രാമീണര്‍ പറഞ്ഞു. ഒടുവില്‍ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പ് കൊടുത്ത ശേഷമാണ് എം.എല്‍.എയെ പ്രചാരണം തുടരാന്‍ ഗ്രാമീണര്‍ അനുവദിച്ചത്.

തമിഴ്നാട്ടിലെ റേഷന്‍ കടകളില്‍ സൗജന്യമായാണ് പാവപ്പെട്ടവര്‍ക്ക് അരി വിതരണം ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണ് ജനങ്ങള്‍ക്ക് കിട്ടുന്നത്. എന്നാല്‍ ഇക്കാര്യമൊന്നും എംഎല്‍എമാര്‍ ശ്രദ്ധിക്കാറില്ല. ഇതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button