Latest NewsNewsIndia

ട്രക്ക് ഓടിച്ച ഡ്രൈവർക്ക് ഹെൽമറ്റില്ലാത്തതിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

ഭുവനേശ്വർ : ട്രക്ക് ഓടിച്ച ഡ്രൈവർക്ക് ഹെൽമറ്റില്ലാത്തതിന് പിഴ. പ്രമോദ് കുമാർ സ്വയിനെന്ന ഡ്രൈവർക്കാണ് ഹെൽമെറ്റ് ധരിക്കാതെ ട്രക്ക് ഓടിച്ചതിന് പിഴയടയ്‌ക്കേണ്ടിവന്നത്. ഒഡീഷയിലെ ഗഞ്ചാമിലാണ് സംഭവം.

Read Also : പരീക്ഷകൾക്ക് നിയന്ത്രണവുമായി ബാലാവകാശ കമ്മീഷൻ

മൂന്ന് വർഷത്തോളമായി കുടിവെള്ളം വിതരണം ചെയ്യുന്ന ട്രക്കാണ് പ്രമോദ് കുമാർ ഓടിക്കുന്നത്. അതിന്റെ പെർമിറ്റ് പുതുക്കാനായി ബുധനാഴ്ചയാണ് പ്രമോദ് ആർടി ഓഫീസിലെത്തിയത്. അപ്പോഴാണ് പ്രമോദിന്റെ പേരിൽ പിഴയുടെ ചെല്ലാൻ അടയ്ക്കാനുണ്ടെന്ന് അറിയുന്നത്. തുടർന്ന് വിശദമായി പരിശോധിക്കുമ്പോഴാണ് ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണെന്ന് വ്യക്തമായത്.

തുടർന്ന് താൻ ട്രക്കാണ് ഓടിക്കുന്നതെന്ന് പ്രമോദ് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ അത് ചെവിക്കൊണ്ടില്ല. പിഴയൊടുക്കാതെ പെർമിറ്റ് നൽകില്ലെന്ന് ഉദ്യോഗസ്ഥർ തീർത്തുപറഞ്ഞു. ആയിരം രൂപ പിഴത്തുകയാണ് പ്രമോദ് ഹെൽമെറ്റ് വെയ്ക്കാതെ ട്രക്ക് ഓടിച്ചതിന് അടച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button