
ഭോപ്പാല്‍: ബിജെപി നേതാവും രാജ്യസഭാ എംപിയുമായി ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരത്തില്‍ കള്ളന് കയറി. ഗ്വാളിയോര്‍ രാജ കുടുംബാംഗമായ ജോതിരാദിത്യ സിന്ധ്യയുടെ ജയ് വിലാസ് പാലസിലാണ് മോഷണ ശ്രമം. ജയ് വിലാസ് പാലസിലെ റാണി മഹലിലാണ് മോഷണം ശ്രമം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആകാം കള്ളന്മാര് അകത്തു കടന്നത് എന്നാണ് പൊലീസ് നിഗമനം.
വിരലടയാളം, മറ്റ് തെളിവുകള്‍ എന്നിവയ്ക്കായി പൊലീസും ഫോറന്‍സിക് സംഘങ്ങളും സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. പൊലീസ് നായയെ കൊണ്ടും പരിശോധന നടത്തുന്നുണ്ട്. അതേസമയം മോഷ്ടിച്ചതെന്താണെന്നും എത്ര മോഷ്ടാക്കളാണ് അകത്ത് കടന്നത് എന്നും പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. മോഷ്ടാക്കള്‍ പാലസിലെ ഒരു മുറിയുടെ വെന്റിലേറ്റര്‍ വഴിയാണ് അകത്ത് കടന്നിരിക്കുന്നതെന്ന് ഗ്വാളിയോര്‍ സിറ്റി പൊലീസ് സൂപ്രണ്ട് രത്നേഷ് തോമര്‍ പറഞ്ഞു.
മുറിയില്‍ നിന്നും ഒരു ഫാനും കംപ്യൂട്ടര്‍ സിപിയുവും നഷ്ടപ്പെട്ടിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സിപിയു പിന്നീട് കൊട്ടാരത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെത്തി. പോലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുന്നുണ്ട്.ചില ഫയലുകള്‍ക്കായി ബുധനാഴ്ച തിരച്ചില്‍ നടത്തിയപ്പോഴാണ് മോഷണ ശ്രമം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത് .മുറിയിലെ വസ്തുവകകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി പരിശോധനയില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
read also: ‘കെ സുരേന്ദ്രന്റെ ഹെലികോപ്റ്റർ വാടകത്തുക പാർട്ടി തിരഞ്ഞെടുപ്പ് ചെലവില്‍’ ബി.ജെ.പി.
കൊട്ടാരത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.റാണി മഹലിലെ റെക്കോര്‍ഡ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. 10 വര്‍ഷം മുമ്പും റെക്കോര്‍ഡ്സ് റൂമില്‍ മോഷണം നടന്നിരുന്നു. അന്ന് നഷ്ടപ്പെട്ട രേഖകള്‍ കണ്ടെത്താനോ മോഷ്ടാക്കളെ പിടികൂടാനോ കഴിഞ്ഞിട്ടില്ല 1874ല്‍ ഗ്വാളിയോറിലെ മഹാരാജാവായിരുന്ന ജയജിറാവു സിന്ധ്യ സ്ഥാപിച്ച 19ാം നൂറ്റാണ്ടിലെ കൊട്ടാരമാണ് ജയ് വിലാസ് മഹല്‍. നിലവില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലാണ് കൊട്ടാരമുള്ളത്.
Post Your Comments