തിരുവനന്തപുരം : ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ആചാരം തകര്‍ക്കാന്‍ നേതൃത്വം നല്കിയ കടകംപള്ളി സുരേന്ദ്രനെ തോല്പിക്കാന് ലഭിച്ച അവസരം അയ്യപ്പ നിയോഗമെന്ന് കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം മണ്ഡലത്തിലെത്തിയ ശോഭ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കടകംപള്ളി മാരീചനായി വിശ്വാസികളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തന്നെ കൊല്ലാന്‍ വന്ന പൂതനയെ ശ്രീകൃഷ്ണന് തിരിച്ചറിഞ്ഞതുപോലെ കഴക്കൂട്ടത്തെ വിശ്വാസി സമൂഹം കടകംപള്ളിയെ തിരിച്ചറിഞ്ഞിരിക്കുകയാണ്.
ശബരിമല ആചാരം തകര്‍ക്കാന്‍ ശ്രമിച്ചതിന് ബാലറ്റിലൂടെ ജനങ്ങള്‍ മറുപടി നല്‍കും. വിശ്വാസ സംബന്ധിയായ നിലപാടുകളില്‍ സി.പി.എം മാറ്റം വരുത്തിയിട്ടില്ല എന്നുതന്നെയാണ് സീതാറാം യെച്ചൂരിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.
യുവതീപ്രവേശനത്തിന് അനുകൂലമായി നല്കിയ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിച്ച് വിശ്വാസികളോട് മാപ്പുപറയണം. കടകംപള്ളിയും പിണറായിയും വ്രതമെടുത്ത് പതിനെട്ടാംപടി കയറി അയ്യപ്പനോട് ചെയ്ത തെറ്റിന് സമസ്താപരാധം പൊറുക്കാന്‍ മാപ്പ് അപേക്ഷിച്ചാലേ വിശ്വാസി സമൂഹം മാപ്പ് നല്‍കൂ. യുവതീപ്രവേശനത്തിന് അനുകൂലമായി ബ്ലോഗ് എഴുതിയ വ്യക്തിയെ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയാക്കിയ കോണ്‍ഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
Post Your Comments