കോഴിക്കോട് : വോട്ട് വർദ്ധിപ്പിക്കാനല്ല, കേരളം ഭരിക്കാനാണ് ഇത്തവണ ബിജെപി മത്സരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ബിജെപിയുടെ മനസ്സിലുള്ള ഡ്രീം ക്യാബിനറ്റ് യാഥാർഥ്യം ആക്കാനുള്ള പരിശ്രമം ആണ് നടക്കുന്നത്. ടീം വർക്കിന്റെ ഭാഗമായാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നും എം ടി രമേശ് പറഞ്ഞു.
Read Also : ജാതക ദോഷം കാരണം വിവാഹം നടക്കില്ലെന്ന ആശങ്ക; 13 കാരനെ വിവാഹം ചെയ്ത് അദ്ധ്യാപിക
ആദർശത്തിന്റെയും, പ്രത്യയശാസ്ത്രത്തിൻ്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിഎന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർ ആഗ്രഹിക്കുന്നത് പ്രാവർത്തികമാക്കുന്ന നേതൃത്വമാണ് ബി.ജെ.പിക്കുള്ളത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പാർട്ടിയിൽ പ്രാധാന്യമില്ലെന്നും എംടി രമേശ് വ്യക്തമാക്കി.
Post Your Comments