KeralaLatest News

“ഇല്ല.. ഇല്ല.. ഇല്ല..” ഇമ്പോസിഷൻ അല്ല, കുമ്മനത്തിന്റെ നാമനിർദ്ദേശ പത്രിക ആണ്

മാതൃകാ പ്രചരണാലയത്തില്‍ 5100 രൂപ മതിപ്പുവിലയുള്ള ഓഹരികളും കുമ്മനത്തിനുണ്ട്.

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. വരണാധികാരിയായ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.40ന് അദ്ദേഹം രണ്ടുസെറ്റ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ബിജെപി നേമം മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി, കൗണ്‍സിലര്‍മാരായ കരമന അജിത്, എം.ആര്‍.ഗോപന്‍, വിജയന്‍തോമസ് തുടങ്ങിയവര്‍ കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ആസ്തികൾ എന്തൊക്കെയെന്നുള്ള കോളങ്ങളിൽ കൂടുതലും ഇല്ല എന്ന മറുപടിയാണ് ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

“ഇല്ല… ഇല്ല… ഇല്ല..” എന്നാരും ഇമ്പോസിഷൻ എഴുതി പഠിച്ചതല്ല… മുൻ മിസോറാം ഗവർണറും നിലവിൽ നേമത്തെ സ്ഥാനാർത്ഥിയുമായ ശ്രീ കുമ്മനം രാജശേഖരന്റെ നാമനിർദ്ദേശ പത്രികയാണിത്…

സ്വന്തമായി വീട് ഇല്ല…സ്വന്തമായി വാഹനം ഇല്ല… ആഭരണങ്ങളും ആഡംബരങ്ങളുമില്ല… കടം കൊടുക്കാനില്ല… കടം വാങ്ങിയിട്ടില്ല.. വായ്പയില്ല.. സ്വയാർജ്ജിത ഭൂമിയില്ല..ജീവിത പങ്കാളിയില്ല…

കയ്യിലുള്ളതോ വെറും 1000 രൂപ…! ആകെ സമ്പാദ്യം 52584 രൂപ…

1980 കളിൽ നാലക്ക ശമ്പളമുണ്ടായിരുന്ന FCI യിലെ ജോലിയും മാസം 3.5 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന മിസോറാം ഗവർണർ പദവിയും സന്തോഷത്തോടെ പിന്നിലുപേക്ഷിച്ച് സമാജത്തിനും സംഘടനയ്ക്കും വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച നിഷ്കാമ കർമ്മയോഗി !

കോട്ടയം ജില്ലയിലെ കുമ്മനം വില്ലേജില്‍ പത്തുലക്ഷം രൂപ മതിപ്പു വിലയുള്ള 25 സെന്റ് വസ്തു കുമ്മനത്തിന്റെ പേരിലുണ്ടെന്ന് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. രണ്ടു സര്‍വ്വേ നമ്പരുകളിലായാണിത്. കയ്യില്‍ പണമായുള്ളത് ആയിരം രൂപ മാത്രമാണ്. എസ്ബിഐയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 46484 രൂപയുടെ നിക്ഷേപമുണ്ട്. മാതൃകാ പ്രചരണാലയത്തില്‍ 5100 രൂപ മതിപ്പുവിലയുള്ള ഓഹരികളും കുമ്മനത്തിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button