COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് ആശങ്ക ഉയരുന്നു; 24 മണിക്കൂറിനിടയിൽ രോഗം ബാധിച്ചത് 35,886 പേർക്ക്

ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മാത്രം 35,886 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,14,74,302 ആയി ഉയർന്നിരിക്കുന്നു. നിലവിൽ 2.49 ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

102 ദിവസത്തിന് ശേഷം ആദ്യമായിട്ടാണ് പ്രതിദിനം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു കോടി പത്ത് ലക്ഷം പേർ രോഗമുക്തി നേടിയിരിക്കുന്നു. 1.59 ലക്ഷം പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചത്. മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ 23,179 പേർക്കാണ് ഇന്നലെ രോഗം ബാധിച്ചിരിക്കുന്നത്. മാർച്ച് ഒന്ന് മുതലാണ് രാജ്യത്ത് പ്രതിദിന കേസുകൾ വർദ്ധിക്കാൻ ആരംഭിച്ചത്. കേരളത്തിൽ ഇന്നലെ 2098 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം പിന്നിട്ടു. 26.92 ലക്ഷം പേർ മരിക്കുകയുണ്ടായി. ഒൻപതുകോടി എൺപത്തിരണ്ട് ലക്ഷം പേർ രോഗമുക്തി നേടി. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button