COVID 19Latest NewsIndiaNews

കോവിഡ് കേസുകൾ വർധിക്കുന്നു; വീണ്ടും ലോക്‌ഡൗൺ വേണ്ടിവരുമെന്ന് മഹാരാഷ്‌ട്ര സർക്കാർ

മുംബയ്: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പുമായി മഹാരാഷ്‌ട്ര സർക്കാർരംഗത്ത് എത്തിയിരിക്കുന്നു. മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും തയ്യാറായില്ലെങ്കിൽ വീണ്ടും ലോക്‌ഡൗൺ വേണ്ടിവരുമെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ലോക്‌ഡൗൺ ഏർപ്പെടുത്താൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ കൊവിഡ് ചട്ടങ്ങൾ ലംഘിക്കുന്നതിനെതിരെ ശക്തമായ നടപടികൾ തുടരുന്നതാണ്.

പ്രധാനമന്ത്രിയുമായുള‌ള യോഗത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 45 വയസിന് മുകളിലുള‌ള എല്ലാവർക്കും വാക്‌സിനേഷന് അനുമതി നൽകണമെന്ന് ആവശ്യപ്പെടുകയുണ്ടായി. നിലവിൽ വിവിധ രോഗങ്ങളുള‌ളവർക്ക് മാത്രമാണ് ഇത്തരത്തിൽ കുത്തിവയ്‌പ്പ് നടത്തുന്നത്.

കൊറോണ വൈറസ് രോഗ വ്യാപനം ശക്തമായ പാൽഖർ ജില്ലയിൽ രോഗം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ ആരംഭിച്ചിരിക്കുന്നു. സർക്കാർ, സ്വകാര്യ സ്‌കൂളുകൾ. ഹോസ്‌റ്റലുകൾ എന്നിവ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാൻ ജില്ലാ കളക്‌ടർ ഉത്തരവ് നൽകി. ബുധനാഴ്‌ച മാത്രം മഹാരാഷ്‌ട്രയിൽ 23,179 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായി ആറാമത്തെ ദിവസമാണ് സംസ്ഥാനത്ത് പ്രതിദിന രോഗ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 23,70,507 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ബുധനാഴ്‌ച 84 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്.ആകെ മരണം ഇതോടെ 53,080 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button