KeralaLatest NewsNews

ശബരിമല വിഷയം അടഞ്ഞ അദ്ധ്യായം; കോടതി വിധി വരുന്നത് വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്ന് കാനം രാജേന്ദ്രൻ

ശബരിമല വിഷയം അടഞ്ഞ അദ്ധ്യായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ശബരിമല വിഷയം അടഞ്ഞ അദ്ധ്യായമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല പ്രശ്‌നം ഇപ്പോൾ ചിലരുടെ മനസിൽ മാത്രമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ എൻ എസ് എസിനെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു.

കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ കുഴപ്പമാണെന്ന് പറയുകയാണ്. കോടതി വിധി വരുന്നത് വരെ കാത്തിരിക്കുകയാണ് മര്യാദ. ശബരിമല വിഷയത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ കൊടുത്ത സത്യവാങ്മൂലത്തെ എതിർക്കുന്ന ഒന്നും ഇടത് സർക്കാർ കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തു; 21 കാരന് വധശിക്ഷ

തെരഞ്ഞെടുപ്പ് സമയത്ത് എന്തെങ്കിലും കാട്ടി സർക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എവിടെ വരെ എത്തിയെന്നും കാനം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button