ബെംഗളൂരു: സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. രാജസ്ഥാനിലെ ഭരത്‌പൂര്‍ സ്വദേശികളായ സാഹുന്‍, ഷാരൂഖ് ഖാന്‍, നസീര്‍, ഷാഹിദ് അന്‍വര്‍ എന്നിവരാണ് അറസ്‌റ്റിലായത്.
പെണ്‍കുട്ടികളുടെ പേരില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ടുകള്‍ ആരംഭിച്ച് സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി സൗഹൃദത്തിലേര്‍പ്പെടുകയും അവരില്‍ നിന്നും അശ്‌ളീല വീഡിയോകളും ഫോട്ടോകളും കൈക്കലാക്കിയ ശേഷം അവ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പടുത്തുകയാണ് സംഘത്തിന്റെ പതിവ്.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ സിഐഡി സൈബര്‍ ക്രിമിനല്‍ യൂണിറ്റ് ആണ് അറസ്റ്റ് ചെയ്‌തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരുന്നതായും പൊലീസ് അറിയിച്ചു.
Post Your Comments