Latest NewsKeralaNews

ശബരിമല‍ വിഷയത്തില്‍ പുതിയ തീരുമാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്തവാനയോട് പുറം തിരിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതിയുടെ അന്തിമ വിധി വന്ന ശേഷം വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യുമെന്നായിരുന്നു പിണറായി നല്‍കിയ മറുപടി. അതേ സമയം, സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെക്കുറിച്ചുള്ള അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ മറുപടിയൊന്നും നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

Read Also : വീണ്ടും സ്വർണ്ണക്കടത്ത് ; തീവണ്ടിയിൽ സ്വർണ്ണ ബിസ്‌ക്കറ്റുകൾ കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

നേരത്തെ ശബരിമല വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ ‘വിപ്ലവകരമായ’ പ്രസ്താവന വന്നത്- ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്നായിരുന്നു സീതാറാം യെച്ചൂരി ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രസ്താവിച്ചത്. ഈ പ്രസ്താവനയോട് പ്രതികരണം ആവശ്യപ്പെട്ടപ്പോള്‍ കടകംപള്ളി ഒരക്ഷരം ഉരിയാടാതെ മൗനം പാലിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button