ന്യൂഡല്‍ഹി: കീറിയ രീതിയിലുള്ള ജീന്‍സ് ധരിച്ച യുവതികള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണെന്ന വിമർശനവുമായി ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ തിരത് സിങ് റാവത്ത്. വിമാനയാത്രക്കിടെ മക്കളോടൊപ്പം കാല്‍മുട്ട് കാണുന്ന വിധത്തിലുള്ള ജീന്‍സ് ധരിച്ച എന്‍.ജി.ഒ പ്രവര്‍ത്തകയായ യുവതിയെ കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നു ഡെറാഡൂണില്‍ സംസ്ഥാന ശിശു സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കവേ തിരത് സിങ് പറഞ്ഞു.
”ഈ വേഷത്തില്‍ ആ യുവതി ആളുകളെ കാണാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പോകുേമ്ബാള് അത് സമൂഹത്തിനും കുട്ടികള്‍ക്കും എന്ത് സന്ദേശമാണ് നല്‍കുക? എല്ലാം വീട്ടില്‍ നിന്നാണ് ആരംഭിക്കേണ്ടത്. നമ്മള്‍ ചെയ്യുന്നതാണ് കുട്ടികള്‍ അനുകരിക്കുക. വീട്ടില്‍ ശരിയായ സംസ്കാരം പഠിപ്പിച്ചാല്‍ ഒരു കുട്ടി, അവന്‍ എത്ര ആധുനികനാണെങ്കിലും ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുകയില്ല. സ്ത്രീകള്‍ നഗ്നമായ കാല്‍മുട്ടുകള്‍ കാണിക്കുന്നു, കീറിയ ഡെനിം ധരിക്കുന്നു. സമ്ബന്നരായ കുട്ടികളെപ്പോലെയുണ്ട്. ഇതൊക്കെയാണ് ഇപ്പോള്‍ നല്‍കുന്ന മൂല്യങ്ങള്‍. വീട്ടില്‍ നിന്നല്ലെങ്കില്‍ ഇത് എവിടെ നിന്നാണ് അവര്‍ക്ക് കിട്ടുന്നത്? -തിരത് ചോദിച്ചു.
ഇന്ത്യയിലെ യുവാക്കളില്‍ പാശ്ചാത്യ സംസ്കാരത്തിന്‍റെ സ്വാധീനം വര്‍ധിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments