Latest NewsIndia

ഉത്തരാഖണ്ഡ് സന്ദര്‍ശനം അവസാനിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി അറിയിച്ച് മോദി

ന്യൂഡല്‍ഹി : രണ്ടു ദിവസം നീണ്ടു നിന്ന കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്ര സന്ദര്‍ശനങ്ങള്‍ അനുവദിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷനു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തനിക്ക് തീര്‍ഥയാത്ര അനുവദിച്ചതിനാണു മോദി നന്ദി അറിയിച്ചിരിക്കുന്നത്. എന്നാല്‍ സന്ദര്‍ശനത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ അപലപിച്ചു. കേദാര്‍നാഥിലേത് നാടകമാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

സന്ദര്‍ശനത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചതും ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടതും ചട്ടലംഘനമാണെന്ന ശക്തമായ അഭിപ്രായം തൃണമൂല്‍ കോണ്‍ഗ്രസ്, ടിഡിപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്കുണ്ട്. എന്നാല്‍ മാധ്യമങ്ങളുടെ സാന്നിധ്യം കേദാര്‍നാഥിലെ വികസനം ജനങ്ങളുടെ മുന്നിലെത്തിക്കും അദ്ദേഹം പറഞ്ഞു. ഇന്നലെ ബദരീനാഥ് ക്ഷേത്ര ദര്‍ശനത്തോടെ അദ്ദേഹത്തിന്റെ ദ്വിദിന ഉത്തരാഖണ്ഡ് സന്ദര്‍ശനം അവസാനിച്ചു.

കേദാര്‍നാഥില്‍ 20 മണിക്കൂറുകളാണ് ക്ഷേത്രസന്ദര്‍ശനവും ഗുഹയിലെ ധ്യാനവുമായി അദ്ദേഹം ചെലവിട്ടത്. ബദരീനാഥ് ദര്‍ശനത്തിനെത്തിയ മോദിക്ക് ക്ഷേത്രപുരോഹിതര്‍ പ്രത്യേക മംഗളപത്രം നല്‍കി. ക്ഷേത്രത്തിനു സമീപമുള്ള മനാ ഗ്രാമവാസികള്‍ പ്രത്യേകമായി തയാര്‍ ചെയ്ത ഷാളും സമ്മാനിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ അദ്ദേഹം ധ്യാനമിരുന്ന ഗുഹയും പ്രശസ്തമായി.’രുദ്ര ധ്യാനഗുഹ’ എന്നു പേരുള്ള ഗുഹ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിര്‍മിച്ചതാണ്. കേദാര്‍നാഥ്, ഭൈരവനാഥ് ക്ഷേത്രങ്ങള്‍ക്ക് അഭിമുഖമായാണു ഗുഹ സ്ഥിതി ചെയ്യുന്നത്.

സഞ്ചാരികള്‍ക്ക് 990 രൂപയ്ക്കു ഗുഹ ബുക്ക് ചെയ്യാം.ഗര്‍വാള്‍ മണ്ഡല്‍ വികാസ് നിഗത്തിന്റെ വെബ്‌സൈറ്റ് വഴി ഇതു സാധ്യമാണ്. വൈദ്യുതി (ചാര്‍ജിങ് പോയിന്റ് ഉള്‍പ്പെടെ), ശുചിമുറി, ശുദ്ധജലം, ഫോണ്‍ എന്നിവയ്ക്കുള്ള സൗകര്യം ഇവിടെ ലഭ്യം. ഒരുസമയം ഒരാള്‍ക്കേ ഗുഹയില്‍ താമസിക്കാന്‍ സാധിക്കൂ. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, രണ്ടുനേരം ചായ എന്നിവ ലഭിക്കും. ഒരു സഹായിയുടെ സേവനവുമുണ്ട്.

മോദിയുടെ ക്ഷേത്രദര്‍ശനത്തിനെരിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുമ്പേഴും തനിക്ക് ലഭിച്ചത് രണ്ട് ദിവസത്തെ സമ്പൂര്‍ണ വിശ്രമമാണെന്ന് മോദി പറഞ്ഞു. മാസങ്ങള്‍ നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായ ചിലവിട്ട ഊര്‍ജമാണ് ധ്യാനത്തിലൂടെയും ക്ഷേത്ര ദര്‍ശനത്തിലൂടെയും തിരിച്ചു നേടാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button