നടത്തം ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഉള്ള ഒരു വ്യായാമമാണ്. ശരീരത്തിന് പ്രതിരോധ ശക്തി കൂട്ടാനും അസ്ഥികളുടെ ഉറപ്പിനും പ്രഭാത നടത്തം നല്ലതാണ്. 30 മിനിറ്റ് നടന്നാല്‍ അസ്ഥികളുടെ വഴക്കത്തിനും സന്ധിവാതം വരാതിരിക്കുന്നതിനും നല്ലതാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ നടത്തം നല്ലൊരു മാര്‍ഗമല്ല. കാരണം മറ്റുവ്യായാമങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് കലോറിമാത്രമേ നടക്കുമ്പോാള്‍ കത്തുകയുള്ളു. എന്നാല്‍ നടത്തത്തോടൊപ്പം ഭക്ഷണം കൂടി ക്രമീകരിച്ചാല്‍ വണ്ണം കുറയ്ക്കാന്‍ സാധിക്കും.
നടത്തം എന്ന വ്യായാമം ഏറ്റവും ലളിതമായി ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. ഇതിനായി യാതൊരു ഉപകരണങ്ങളുടേയും തന്നെ ആവശ്യമില്ല. നിങ്ങളുടെ വീടിന്റെ പരിസരങ്ങളില്‍ തന്നെ ലഘുവായ രീതിയില്‍ ഇത് ചെയ്യാന്‍ തുടങ്ങാം. ആദ്യ ദിവസം 10 മിനിറ്റ് നേരം വേഗതയേറിയ നടത്തം ചെയ്യാന്‍ ആരംഭിക്കുക. സാവധാനം ഇത് 30 മിനിറ്റായി വര്‍ദ്ധിപ്പിക്കുക. നിങ്ങള്‍ക്ക് വേഗത്തില്‍ നടക്കാന്‍ കഴിയുന്നത് ബുദ്ധിമുട്ടാണെങ്കില്‍ ആദ്യമൊക്കെ നിങ്ങള്‍ക്ക് സാധ്യമായ വേഗതയില്‍ മാത്രം നടത്തം പരിശീലിച്ചാല്‍ മതി. 10 മിനിറ്റ് ശേഷം കുറച്ച് സമയം ഇടവേളയെടുത്ത ശേഷം വീണ്ടും ആരംഭിക്കുക. ഈ രീതിയില്‍ ഓരോ ദിവസവും മൂന്നു തവണ എന്ന രീതി ക്രമേണ 30 മിനിറ്റായി വര്‍ദ്ധിപ്പിക്കാം
Post Your Comments