ബിജെപി മറ്റ് കക്ഷികളുമായി കൂട്ടു കൂടുന്നുവെന്ന് , ആര്‍.എസ്.എസ് സൈദ്ധാന്തികനായ ആര്‍. ബാലശങ്കര്‍ നടത്തിയത് തെറ്റായ പ്രചരണമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സിപിഎമ്മും ബിജെപി സംസ്ഥാന നേതൃത്വവും തമ്മില്‍ ധാരണയുണ്ടെന്നായിരുന്നു ബാലശങ്കറിന്റെ പ്രസ്താവന.
” ബാലശങ്കറിന്റേത് സീറ്റ് ലഭിക്കാത്തതിലെ വികാര പ്രകടനമാണ്. സീറ്റ് മുരളീധരന്‍ പോക്കറ്റില്‍ നിന്ന് നല്‍കുന്നതല്ല. അത് കേന്ദ്ര നേതൃത്വം തീരുമാനിക്കുന്നതാണ്. ബിജെപി മറ്റ് കക്ഷികളുമായി കൂട്ടു കൂടുന്നുവെന്നത് തെറ്റായ പ്രചരണമാണ് ” – മുരളീധരന്‍ വ്യക്തമാക്കി.
ചെങ്ങന്നൂരില്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയായിരുന്നു ബാലശങ്കര്‍ ആരോപണവുമായി രംഗത്ത് എത്തിയത്. ചെങ്ങന്നൂരില്‍ വിജയ സാദ്ധ്യതയുണ്ടായിരുന്ന തന്നെ നീക്കിയത് സിപിഎം-ബിജെപി ഡീലല്ലാതെ മറ്റെന്താണെന്നും ബാലശങ്കര്‍ ചോദിച്ചിരുന്നു.
Post Your Comments