സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച ഏകതാ പ്രതിമ സന്ദർശിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശകരുടെ എണ്ണം അഞ്ച് മില്യൺ കവിഞ്ഞതിന് പിന്നാലെയാണ് ഏകതാ പ്രതിമ സന്ദർശിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. കഴിയുമ്പോലെ എല്ലാവരും ഏകതാ പ്രതിമ സന്ദർശിക്കണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
‘അതിവിശിഷ്ടം.. കെവാഡിയയിലെ ഏകതാ പ്രതിമ സന്ദർശിക്കണം. കഴിയുമ്പോൾ നിങ്ങൾ കെവാഡിയയിലേക്ക് യാത്രപോകണം’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വെറും 555 ദിവസങ്ങൾ കൊണ്ടാണ് ഏകതാ പ്രതിമ കാണാൻ എത്തുന്നവരുടെ എണ്ണം അഞ്ച് മില്യൺ കടന്നത്. ലോകത്തെ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി കെവാഡിയയും ഏകതാ പ്രതിമയും മാറുന്നുവെന്നാണ് സന്ദർശകരുടെ എണ്ണം വ്യക്തമാക്കുന്നത്.
182 അടി ഉയരമുള്ള ഏകതാ പ്രതിമ കെവാഡിയയിലെ സർദാർ സരോവർ അണക്കെട്ടിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. 2018 ഒക്ടോബർ 31 നാണ് പ്രധാനമന്ത്രി പ്രതിമ സന്ദർശകർക്കായി അനാച്ഛാദനം ചെയ്തത്. കോവിഡ് മൂലം ടൂറിസം മേഖലയിൽ മാന്ദ്യം അനുഭവപ്പെട്ടില്ലായിരുന്നു എങ്കിൽ സന്ദർശകരുടെ എണ്ണം ഇതിനേക്കാൾ പതിന്മടങ്ങ് ഉയർന്നേനെയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
Post Your Comments