News

ബംഗ്ലാദേശ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ബംഗ്ലാദേശ് സന്ദർശനത്തിനായുള്ള പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി. ഈ മാസം 26, 27 തിയതികളിൽ അദ്ദേഹം ബംഗ്ലാദേശ് സന്ദർശിക്കും. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read Also : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാൻ ദേഹത്ത് വീണ് രോഗി മരിച്ചു 

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും, ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് നരേന്ദ്ര മോദിയ്ക്ക് സന്ദർശനത്തിനായി ക്ഷണം ലഭിച്ചത്. ഈ ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി മാർച്ച് 26,27 തിയതികളിൽ ബംഗ്ലാദേശ് സന്ദർശിക്കുമെന്ന് ഷെയ്ഖ് ഹസീനയെ അറിയിക്കുകയായിരുന്നു. പിന്നീട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ. എ.കെ അബ്ദുൾ മോമെനും ടെലിഫോണിൽ നരേന്ദ്ര മോദിയുമായി സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button