KeralaNattuvarthaLatest NewsNews

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ കോഴിബലി; ഒൻപതുപേർ അറസ്റ്റിൽ

വടക്കെനടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ പൊലീസ് പിടികൂടി

കൊടുങ്ങല്ലൂര്‍: നിരോധനം ലംഘിച്ച്‌ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വീണ്ടും കോഴി ബലി. ബുധനാഴ്ച രാവിലെ 11ഓടെയാണ്​ സംഭവം. വടക്കെനടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്​റ്റഡിയിലെടുത്തു. ഇ ശ്രമത്തിൽ എ.എസ്.ഐക്ക്​ പരിക്കേറ്റു. സംഭവത്തിൽ ഒൻപതുപേർ പിടിയിലായി

മലപ്പുറം ഏലംകുളം കുന്നക്കാവ്​ പടുവന്‍തൊടി പി. ബിജു (36), കോഡൂര്‍ പെരിങ്ങോട്ടുകുലം കുറുമ്ബല ശ്രീജേഷ്​ (26), വളാഞ്ചേരി വൈക്കത്തൂര്‍ കുതിരക്കുന്ന പറമ്ബില്‍ ഗിരീഷ്​ (36), വടകര പാങ്ങയില്‍ ചള്ളയില്‍ വീട്ടില്‍ ഷരുണ്‍ദാസ്​ (28), തിരൂരങ്ങാടി പന്തീരങ്ങാടി കണ്ണാടി തടത്തില്‍ സുഭാഷ് (37), ആലപ്പുഴ ചെങ്ങന്നൂര്‍ വലിയ വീട്ടില്‍ സുധീഷ്​ (35), മലപ്പുറം ​കോഡൂര്‍ കുറുന്തല അനില്‍കുമാര്‍ (40), കണ്ണൂര്‍ വെള്ളാട്​ മണക്കടവ്​ പതാലില്‍ വീട്ടില്‍ രൂപേഷ്​ (34), മലപ്പുറം കൂട്ടിലങ്ങാടി പഴമല്ലൂര്‍ പെരിങ്ങോട്ടുപുലം കുറുന്തല രഞ്​ജിത്ത്​ (31) എന്നിവരാണ് അറസ്​റ്റിലായത്.

shortlink

Post Your Comments


Back to top button