CinemaMollywoodLatest NewsKeralaNewsEntertainment

കാളിദാസ് ജയറാമിന്റെ ജയരാജ് ചിത്രം ‘ബാക്ക് പാക്കേഴ്‌സ്’ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ

പ്രശസ്ത സംവിധായകൻ ജയരാജ് സംവിധാനം ചെയ്‌ത കാളിദാസ് ജയറാം സിനിമ ‘ബാക്ക് പാക്കേഴ്‌സ്’ ഇന്നു മുതൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിലെ പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്.

റൂട്ട്സിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാണ് ‘ബാക്ക്പാക്കേഴ്‌സ്’. കാർത്തിക നായരാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ക്യാന്‍സര്‍ രോഗബാധിതരായി മരണം കാത്തുകിടക്കുന്ന ഒരു യുവാവിന്‍റേയും യുവതിയുടേയും ജീവിതവും, പ്രണയവും അവരുടെ സ്വപ്നങ്ങളുമാണ് സിനിമയുടെ സാരാംശം.

മലയാളത്തിൽ ഇതുവരെ കാണാത്ത വേറിട്ട ശൈലിയിൽ എത്തുകയാണ് കാളിദാസ് ജയറാം. സോഷ്യൽമീഡിയയിലൂടെ ചിത്രത്തിലെ ഗാനങ്ങളും, ട്രെയിലറുമൊക്കെ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. കാളിദാസിന്‍റെ കരിയറിലെ തന്നെ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന വേഷമാണ് ഈ സിനിമയിലേത് എന്നാണ് ലഭ്യമായ വിവരം.

അഭിനന്ദന്‍ രാമാനുജമാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. രഞ്ജി പണിക്കര്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button