Latest NewsNewsFootball

ജുവാൻ ബെർണാറ്റ് 2025 വരെ പിഎസ്ജിയിൽ തുടരും

സ്പാനിഷ് ലെഫ്റ്റ് ബാക്ക് ജുവാൻ ബെർണാറ്റ് 2025 വരെ പിഎസ്ജിയിൽ തുടരും. നാല് വർഷത്തെ കരാറാണ് ഒപ്പുവെച്ചതെന്ന് ഫ്രഞ്ച് ലീഗ് സ്ഥിരീകരിച്ചു. ‘ജുവാൻ ബെർണാറ്റിന്റെ നാല് വർഷത്തെ കരാർ വിപുലീകരിച്ചതിൽ, ഒപ്പുവെച്ചതിൽ പിഎസ്ജി സന്തോഷിക്കുന്നു. അടുത്തിടെ ൨൮ വയസ് തികഞ്ഞ താരം 2025 ജൂൺ 30 വരെ ക്യാപിറ്റൽ ക്ലബുമായി പുതിയ കരാറിൽ ഒപ്പിട്ടു’. പിഎസ്ജി ഒഫീഷ്യൽ സൈറ്റിൽ വ്യക്തമാക്കി.

2018ൽ ബുണ്ടസ്സ്ലിഗ ക്ലബായ ബയേൺ മ്യൂണിക്കിൽ നിന്ന് പിഎസ്ജിയിലെത്തിയ താരം ക്ലബിനായി 76 മത്സരങ്ങളിൽ നിന്നായി ആറ് ഗോളുകൾ നേടുകയും 10 അസിസ്റ്റുകൾ തന്റെ കരിയറിൽ കുറിച്ചു. കൂടാതെ പിഎസ്ജിക്കായി രണ്ട് ലീഗ് കിരീടങ്ങൾ നേടുന്നതിൽ നിർണായക പങ്കും ബെർണാറ്റ് വഹിച്ചു. സ്പെയിനിനായി 11 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button