NattuvarthaLatest NewsKeralaNews

മുഖ്യമന്ത്രിയാകാനല്ല രാഷ്ട്രീയത്തിൽ വന്നത്, ജനത്തെ സേവിക്കാൻ വിപുലമായ അവസരത്തിനുവേണ്ടിയാണ്; ഇ. ശ്രീധരൻ

മുഖ്യമന്ത്രിയാകാനല്ല രാഷ്ട്രീയത്തിൽ വന്നതെന്ന് ബി.ജെ.പിയുടെ പാലക്കാട് നിയമസഭാ മണ്ഡലം സ്ഥാനാർത്ഥിയും സാങ്കേതിക വിദഗ്ധനുമായ ഇ. ശ്രീധരൻ പറഞ്ഞു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ. ശ്രീധരന്റെ വാക്കുകളിലേക്ക്.

‘മുഖ്യമന്ത്രിയാകുമെന്ന് ഞാൻ പറഞ്ഞിട്ടില്ല, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന് സാമാന്യവിവരമുള്ളവർക്കെല്ലാം അറിയാം. അതറിയാനുള്ള രാഷ്ട്രീയ–അക്കാദമിക് വിദ്യഭ്യാസം എനിക്കുമുണ്ടെന്ന് ആരേ‍ാപമുന്നയിക്കുന്നവർ മനസിലാക്കണം. ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നാണ് ഞാൻ വ്യക്തമാക്കിയത്. മാറിമാറിയുള്ള എൽ.ഡി.എഫ്, യു.ഡി.എഫ് ഭരണത്തിൽ ജനം മടുത്തിരിക്കുന്നു. എടുത്തുപറയത്തക്ക വികസനങ്ങളെ‍ാന്നും സമയബന്ധിതമായും സുതാര്യമായും അവർ നടപ്പാക്കിയിട്ടില്ല. ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഞാൻ മുഖ്യമന്ത്രിയാകാനല്ല രാഷ്ട്രീയത്തിൽ വന്നത്. ജനത്തെ സേവിക്കാൻ വിപുലമായ അവസരത്തിനുവേണ്ടിയാണ്. ബി.ജെ.പി സർക്കാർ വരുമെന്ന് ഞാൻ വിശ്വസിക്കുന്നു’.

‘രാഷ്ട്രീയത്തിന്റെ ഗുണനിലവാരം ഉയർത്തേണ്ടതുണ്ട്. അതിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താനുള്ള സന്ദേശം അത്തരം വ്യക്തികളിൽ നിന്നാണ് ഉണ്ടാകേണ്ടത്. വിദഗ്ധരും, പ്രഫഷനലുകളും ഉൾപ്പെടെ രാഷ്ട്രീയത്തിലേക്കു കടന്നുവരുന്നത് അതിനു സഹായിക്കും. കാര്യക്ഷമത, ആഴത്തിലുളള അറിവ്, പ്രവർത്തന പരിചയം എന്നിവയാണു നാട്ടുകാർക്ക് ആവശ്യമെന്ന് വിശ്വസിക്കുന്നു. ചെറുപ്പക്കാരനും സുന്ദരനുമായി ഒ‍ാടി നടന്നിട്ട് കാര്യമില്ല. കാര്യങ്ങൾ നന്നായി അറിയുക, അത് എങ്ങനെ കൃത്യവും വ്യക്തവും സുതാര്യവുമായി ചെയ്യാം, എങ്ങനെ പ്രവർത്തിക്കാം, അതിനാവശ്യമായ റിസേ‍ാഴ്സ് എങ്ങനെ കണ്ടെത്താം എന്നതുതന്നെയാണ് പ്രധാനം’.

shortlink

Related Articles

Post Your Comments

Related Articles


Back to top button